ETV Bharat / state

ആലപ്പുഴയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേടായ സിസിടിവി പ്രവർത്തനക്ഷമമാക്കി ; മിന്നൽ രക്ഷാചാലകം സ്ഥാപിക്കാൻ നിര്‍ദേശം - Alappuzha strong room CCTV

author img

By ETV Bharat Kerala Team

Published : May 1, 2024, 12:40 PM IST

LOK SABHA ELECTION 2024  CCTV DAMAGED BY LIGHTNING  ALAPPUZHA STRONG ROOM CCTV  ആലപ്പുഴ ലോക്‌സഭ മണ്ഡലം
Cameras damaged by lightning are activated in Alappuzha

തകരാറിലായത് സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോങ് റൂമിലെ സിസിടിവി. ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിലാണ് സംഭവം

ആലപ്പുഴ : വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്‍റ് ജോസഫ്‌സ്‌ സ്‌കൂളിൽ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലെ സിസിടിവി ക്യാമറയാണ് ഇന്നലെ (ഏപ്രില്‍ 30) രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും തകരാറിലായത്.

ആലപ്പുഴ എച്ച്‌പിസിയുടെ കൗണ്ടിങ് സെന്‍ററായ സെന്‍റ് ജോസഫ്‌സ് സ്‌കൂളില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായ ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐടി മിഷന്‍റെ ടെക്‌നീഷ്യൻമാരും ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ഇത്രയും ക്യാമറകളുടെ തകരാർ മണിക്കൂറുകൾക്കകം പരിഹരിച്ചത്. ഇന്ന് (മെയ് 1) രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിയിലാക്കിയതായി ജില്ല കലക്‌ടർ അറിയിച്ചു. മുൻകരുതൽഎന്ന നിലയിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുന്നതിന് ജില്ല കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.

More Read: ഇടിമിന്നല്‍, ആലപ്പുഴയിൽ സ്‌ട്രോങ് റൂമിലെ സിസിടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു - CCTV In Strong Room Destroyed

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.