ETV Bharat / state

കനത്ത കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണു: സംഭവം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം, ഒഴിവായത് വൻദുരന്തം - FLEX BOARD COLLAPSED IN KASARAGOD

author img

By ETV Bharat Kerala Team

Published : May 12, 2024, 8:20 PM IST

ഞായറാഴ്‌ച ആയതിനാൽ ബസ് സ്റ്റാന്‍ഡിൽ ആളുകളുടെ തിരക്ക് കുറവായിരുന്നെന്നും ഒഴിവായത് വൻദുരന്തമാണെന്നും നാട്ടുകാർ.

പരസ്യബോർഡ് തകർന്ന് വീണു  ഫ്ലെക്‌സ് തകർന്ന് വീണു  ADVERTISEMENT BOARD COLLAPSED  HEAVY WIND IN KASARAGOD
Advertisement Board Collapsed (Source: ETV Bharat Reporter)

കാസര്‍കോട് പരസ്യബോർഡ് തകർന്ന് വീണു (Source: ETV Bharat Reporter)

കാസർകോട് : കാസർകോട് നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കനത്ത കാറ്റിൽ തകർന്ന് വീണു. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ബോർഡ് വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വേനൽ മഴയ്ക്ക് മുൻപേ വീശിയ കനത്ത കാറ്റിലാണ് അപകടം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാൽ ബസ് സ്റ്റാൻഡിൽ തിരക്ക് കുറവായിരുന്നു.

സാധാരണ ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം പരസ്യ ബോർഡ് സ്ഥാപിച്ചതിനു താഴെ വിശ്രമിക്കാൻ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബോർഡ് വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയും മുടങ്ങി.

Also Read: പത്താംക്ലാസ് പരീക്ഷയ്‌ക്കിടെ ഹാളിലെ സ്ലാബ്‌ തകർന്ന് വീണു; വിദ്യാർഥിക്കും ഇൻവിജിലേറ്ററിനും പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.