ETV Bharat / state

കെപിസിസി ഫണ്ട് പിരിവില്‍ വീഴ്‌ച ; കാസർകോട്ട് മണ്ഡലം പ്രസിഡന്‍റുമാർക്കെതിരെ നടപടി

author img

By ETV Bharat Kerala Team

Published : Feb 14, 2024, 12:19 PM IST

fund issue kpcc  KPCC Fund  Congress kerala  മണ്ഡലം പ്രസിഡന്‍റ്  കെപിസിസി ഫണ്ട്
KPCC Fund

കെപിസിസി ഫണ്ട് പിരിവ് ഗൗരവമായി കാണാതെ വീഴ്‌ച വരുത്തിയ കാസര്‍കോട്ടെ ചില മണ്ഡലം പ്രസിഡന്‍റുമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ തീരുമാനം ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്‌ണനാണ് അറിയിച്ചത്.

കാസർകോട് : കെപിസിസി ഫണ്ട് പിരിവില്‍ വീഴ്‌ച വരുത്തിയ മണ്ഡലം പ്രസിഡന്‍റുമാർക്കെതിരെ നടപടി. ചില മണ്ഡലം പ്രസിഡന്‍റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ നീക്കം ചെയ്‌തതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്‌ണന്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്‍റുമാരായ കെപി ബാലകൃഷ്‌ണന്‍(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്‍പാടി),മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്‌തീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് സംഘടനാപരമായ അച്ചടക്ക നടപടി കെപിസിസി സ്വീകരിച്ചതെന്ന് ടി.യു.രാധാകൃഷ്‌ണന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിർദേശം. എന്നാൽ ഇവർ നിര്‍ദേശം ഗൗരവത്തിൽ എടുത്തില്ലെന്ന് പാർട്ടി കണ്ടെത്തി. ഫണ്ട്‌ അടയ്ക്കു‌ന്നതിൽ താത്‌പര്യം കാട്ടിയതുമില്ല.തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഫണ്ട്‌ പിരിക്കുന്നതിൽ വീഴ്‌ച വരുത്തിയത് ഗുരുതരമാണെന്നും കെപിസിസി നേതാക്കൾ വിലയിരുത്തി.തുടർന്നാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.