ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; ബാല്യകാല സുഹൃത്തിനെതിരെ പ്രചാരണത്തിനായി അച്ചു ഉമ്മന്‍ പത്തനംതിട്ടയില്‍ എത്തും - Achu Oommen Will Campaign For Udf

author img

By ETV Bharat Kerala Team

Published : Mar 31, 2024, 9:32 AM IST

അച്ചു ഉമ്മൻ ആന്‍റോ ആന്‍റണിക്കു വേണ്ടി പ്രചാരണത്തിനെത്തും. ഏപ്രിൽ 6ന് പത്തനംതിട്ടയിൽ എത്തുമെന്ന് ഫേസ്‌ബുക്ക്‌ പോസ്റ്റ്‌

LOK SABHA ELECTION 2024  ACHU OOMMEN WILL CAMPAIGN FOR UDF  ANTO ANTONY CAMPAIGN  PATHANAMTHITTA LOK SABHA CAMPAIGN
Lok Sabha Election: Achu Oommen will campaign for UDF candidate Anto Antony

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിക്കു വേണ്ടി പ്രചാരണത്തിനായി പത്തനംതിട്ടയില്‍ എത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണി ബാല്യകാല സുഹൃത്തായതിനാല്‍ അദ്ദേഹത്തിനെതിരെ അച്ചു പ്രചാരണം നടത്തില്ലെന്ന തരത്തില്‍ നേരെത്തെ വാര്‍ത്തകൾ പ്രചരിച്ചിരുന്നു.

പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്. ഒരു ദേശീയ മാധ്യമത്തിലാണ് വാർത്ത വന്നത്. ഇത് വ്യാപകമായി പ്രചരിച്ചത്തോടെയാണ് റിപ്പോർട്ടുകൾ തള്ളി അച്ചു ഉമ്മൻ രംഗത്തെത്തിയത്. ഏപ്രില്‍ ആറിന് ആന്‍റോ ആന്‍റണിക്കു വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ അച്ചു ഉമ്മൻ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.