ETV Bharat / sports

'കെകെആറിനെ കുറിച്ചുള്ള ആ വാക്കുകള്‍ ഏറെ വേദനിപ്പിച്ചു'; വെളിപ്പെടുത്തി കിങ് ഖാന്‍ - Shah Rukh Khan about kkr

author img

By ETV Bharat Kerala Team

Published : May 26, 2024, 4:08 PM IST

ഐപിഎല്‍ സീസണിലെ മൂന്നാം കിരീടത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രീസിലിറങ്ങുമ്പോള്‍ ഉടമ എന്ന നിലയില്‍ തന്നെ ഏറെ വേദനിപ്പിച്ച അവസരം സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ ഓര്‍ത്തെടുക്കുന്നു.

SHAH RUKH KHAN KOLKATA KNIGHT RIDER  IPL KOLKATA TEAM  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍  ഷാരൂഖ് ഖാന്‍ കൊല്‍ക്കത്ത ടീം
Shah Rukh Khan (ETV Bharat)

ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ഫൈനൽ പോരാട്ടത്തിന് ഒരുങ്ങി നില്‍ക്കേ ഫ്രാഞ്ചൈസി ഉടമയെന്ന നിലയിൽ തന്‍റെ ജീവിത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം ഓർത്തെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയായ ഷാരൂഖ് ഖാൻ. കൊല്‍ക്കത്തയ്ക്ക് നല്ല പ്ലേയിങ് കിറ്റ് മാത്രമേ ഉള്ളൂവെന്നും നല്ല ക്രിക്കറ്റ് മത്സരം കാഴ്‌ചവക്കാന്‍ കഴിയില്ലെന്നും ആരോ തന്നോട് പറഞ്ഞുവെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഖാന്‍റെ വെളിപ്പെടുത്തല്‍. 'ലോകത്തിലെ മികച്ച ടീം ഞങ്ങളുെട പക്കല്‍ ഉണ്ടായിട്ടും ഞങ്ങള്‍ വീണ്ടും വീണ്ടും തോൽക്കുകയായിരുന്നു. അവരുടെ 'പ്ലേ' അല്ല, പ്ലേയിങ് കിറ്റ് മാത്രമാണ് നല്ലതെന്ന് ആരോ എന്നോട് പറഞ്ഞു. ചില വിദഗ്‌ധരും ഇത്തരത്തില്‍ സംസാരിച്ചത് ഞാൻ ഓർക്കുന്നു. അത് ഏറെ വേദനാജനകമായിരുന്നു.

ഗൗതം ഗംഭീറിനൊപ്പം തിരിച്ചുവന്ന് ഇത് ചെയ്യുന്നത് മികച്ച അനുഭവമാണ്. തോൽക്കുന്നത് എങ്ങനെയെന്ന് അത് ഞങ്ങളെ പഠിപ്പിച്ചു. പക്ഷേ ഒരിക്കലും പരാജയപ്പെടരുത്, ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നും സ്പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നു'- ഷാരൂഖ് ഖാന്‍ പറഞ്ഞു.

കെകെആർ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും ഷാരൂഖാനും എത്തിയിരുന്നു. ഈഡൻ ഗാർഡൻസിൽ കെകെആര്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ പരാജയപ്പെടുത്തിയത് ആഘോഷിക്കാന്‍ ഷാരൂഖ് ഖാൻ കെകെആറിന്‍റെ വിജയം ആഘോഷിച്ചു. കാണികൾക്ക് തംബ്‌സ് അപ്പ് നൽകിയാണ് ഷാരൂഖ് ഖാന്‍ അഭിവാദ്യം ചെയ്യുന്നത്.

മെയ് 21-ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കെകെആറും എസ്ആർഎച്ചും തമ്മില്‍ നടന്ന ക്വാളിഫയർ വൺ ഏറ്റുമുട്ടൽ കാണാനും ഷാരൂഖ് ഖാന്‍ അഹമ്മദാബാദിലെത്തി. എന്നാൽ, മത്സര ശേഷം കടുത്ത നിർജലീകരണത്തെ തുടർന്ന് താരത്തെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഗൗതം ഗംഭീറിന്‍റെ ക്യാപ്റ്റൻസിയിൽ കെകെആർ രണ്ട് തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. 2014-ൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയായിരുന്നു കെകെആറിന്‍റെ വിജയം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ കൊൽക്കത്ത ഒരു തവണ മാത്രമേ ഫൈനലിൽ എത്തിയിട്ടുള്ളൂ, 2021 ൽ.

അഞ്ച് തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. ലീഗിന്‍റെ 17-ാം സീസണിന് മുന്നോടിയായി, കെകെആർ ഗംഭീറിനെ അവരുടെ പരിശീലകനായി തിരികെ കൊണ്ടുവന്നു. ടീമിൽ നിന്ന് ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയ ഗംഭീർ കെകെആറിന് വേണ്ടി അത്ഭുതങ്ങൾ സൃഷ്‌ടിച്ചിരുന്നു.

ഇന്ന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടക്കുന്ന ഫൈനലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ കെകെആർ ഒരുങ്ങി നില്‍ക്കുമ്പോള്‍ ആരാധകരൊക്കെയും ആവേശത്തിലാണ്.

Also Read : ഐസിസി ടി20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് പുറപ്പെട്ടു - India To USA For T20 World Cup

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.