ETV Bharat / sports

രാധ കപൂർ, പ്രോ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിയെ മുന്നില്‍ നിന്ന് നയിക്കുന്ന പോരാളി

author img

By ETV Bharat Kerala Team

Published : Mar 8, 2024, 2:57 PM IST

പുരുഷ പ്രോ കബഡി ലീഗിലെ ടീം ഉടമകളില്‍ ഏക വനിതയായ രാധ യാദവ് അന്താരാഷ്‌ട്ര വനിത ദിനത്തില്‍ സംസാരിക്കുന്നു...

Radha Kapoor  Dabang Delhi  രാധ കപൂര്‍  ദബാങ്‌ ഡൽഹി
Radha Kapoor only woman team owner in the Pro Kabaddi League

മുംബൈ: വീണ്ടുമൊരു അന്താരാഷ്‌ട്ര വനിത ദിനം (International Women's Day) ആചരിക്കപ്പെടുകയാണിന്ന്. വിവിധ മേഖലകളില്‍ സ്‌ത്രീകളുടെ നേട്ടത്തെ ആഘോഷിക്കുന്ന ദിനമാണിത്. ഒരു കാലത്തെ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷമുള്ള സ്‌ത്രീ മുന്നേറ്റമാണ് ഇതുവഴി അടയാളപ്പെടുത്തുന്നത്.

പുരുഷന്മാര്‍ മാത്രം കയ്യടക്കി വച്ചിരുന്ന നിരവധി മേഖലകളില്‍ ഇന്ന് വനിതകളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പുരുഷന്മാരുടെ പ്രോ കബഡി ലീഗില്‍ (Pro Kabaddi League) അവരെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു വനിതയുണ്ട്. പേര് രാധ കപൂര്‍ (Radha Kapoor).

Radha Kapoor  Dabang Delhi  രാധ കപൂര്‍  ദബാങ്‌ ഡൽഹി
രാധ കപൂര്‍ ദബാങ്‌ ഡൽഹി ടീമിനൊപ്പം

പുരുഷ പ്രോ കബഡി ലീഗിലെ ടീം ഉടമകളില്‍ ഏക വനിതയാണ് രാധ. ലീഗിലെ മിന്നും ടീമുകളില്‍ ഒന്നായ ദബാങ്‌ ഡൽഹിയെയാണ് (Dabang Delhi ) രാധ കപൂർ നയിക്കുന്നത്. വനിതകള്‍ക്ക് വേണ്ടിയുള്ള ഈ ദിനത്തില്‍ പുരുഷ കബഡിയുടെ ലോകത്ത് നിറസാന്നിധ്യമാവുന്ന അവരെക്കുറിച്ച് അറിയാം...

ന്യൂയോർക്കിൽ നിന്ന് ബിരുദം പൂര്‍ത്തിയാക്കി, ഡിസൈനിങ് രംഗത്ത് കഴിവ് തെളിയിച്ചതിന് ശേഷമാണ് രാധ സ്‌പോര്‍ട്‌സിലേക്ക് ശ്രദ്ധ തിരിക്കുന്നത്. പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇതുവഴി അവര്‍ ലക്ഷ്യം വച്ചിരുന്നത്. പ്രത്യേകിച്ച് സ്‌ത്രീകൾക്കും കുട്ടികൾക്കും അവര്‍ ഏറെ പ്രാധാന്യം നല്‍കുകയും ചെയ്‌തു.

2013- മുതല്‍ മുംബൈയിലായിരുന്നു തന്‍റെ സാമൂഹ്യ പ്രതിബന്ധത തെളിയിക്കാന്‍ അവര്‍ ഇറങ്ങിത്തിരിച്ചത്. ഫാഷന്‍ ഡിസൈൻ രംഗത്ത് മുന്നേറാനുറച്ചവര്‍ക്ക് വഴികാട്ടി ആയിക്കൊണ്ടായിരുന്നുവിത്. പിന്നീട് തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള അഭിനിവേശമാണ് രാധ കപൂറിനെ പ്രോ കബഡി ലീഗിലേക്ക് എത്തിച്ചത്.

പുരുഷ മേധാവിത്വമുള്ള ഒരു മേഖലയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന ഉറപ്പോടെ തന്നെയായിരുന്നു അവര്‍ കബഡിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്പോര്‍ട്‌സിന് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കാനും വ്യക്തികളെ ശാക്തീകരിക്കാനും കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന് തനിക്ക് പ്രചോദനമായെന്നാണ് അവര്‍ പറയുന്നത്.

"സമൂഹത്തിന്‍റെ വളര്‍ച്ചയ്‌ക്കും വ്യക്തികളെ ശാക്തീകരിക്കാനുമുള്ള സ്പോർട്സിന്‍റെ ശക്തിയില്‍ ഞാൻ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ളവരെ. കബഡി തീര്‍ത്തും ഇന്ത്യയുടേതായ വിനോദമാണ്. നമ്മുടെ സമ്പന്നമായ പൈതൃകത്തിന്‍റെ ഭാഗമാണത്.

ആഘോളതലത്തില്‍ അതിന്‍റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായാണ് ഞാന്‍ ശ്രമിക്കുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം പ്രതിഭകളുണ്ട്. ചില സ്‌കൂളുകളൊക്കെ കബഡിയെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. മുഖ്യധാരാ കായികരംഗത്ത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രതിഭാധനരായ വ്യക്തികൾക്ക് സ്ഥിരതയുള്ള കരിയറും അംഗീകാരവും നൽകാനുള്ള അവസരമായാണ് ഞാന്‍ കബഡിയെ നോക്കിക്കാണുന്നത്"-രാധ കപൂര്‍ പറഞ്ഞു.

ALSO READ: റെക്കോഡ് ബുക്കിലെ സെഞ്ചുറിത്തിളക്കം...ഓപ്പണിങ് ഇതിഹാസത്തിനൊപ്പം ഹിറ്റ്‌മാൻ...

വമ്പന്‍ പോരു നടക്കുന്ന പ്രോ കബഡി ലീഗിന്‍റെ തട്ടകത്തില്‍ ഒരു തവണ ചാമ്പ്യന്മാരാവാന്‍ രാധയുടെ ദബാങ് ഡല്‍ഹിക്ക് കഴിഞ്ഞിട്ടുണ്ട്. 2021-22 സീസണിലായിരുന്നു ടീം ചാമ്പ്യന്മാരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.