ETV Bharat / sports

ഇതാണ് ഓസീസ്, കമ്മിൻസും സ്റ്റാർക്കുമില്ല...ദേ വരുന്നു 'സ്റ്റാർ' പുതുമുഖങ്ങൾ

author img

By ETV Bharat Kerala Team

Published : Feb 2, 2024, 12:16 PM IST

Lance Morris  Xavier Bartlett  Australia vs West Indies 1st ODI  സേവ്യര്‍ ബാര്‍ട്‌ലെറ്റ് ഓസ്‌ട്രേലിയ
Lance Morris and Xavier Bartlett ODI Debut

ഓസ്‌ട്രേലിയ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പേസര്‍മാരായ ലാന്‍സ് മോറിസിനും, സേവ്യര്‍ ബാര്‍ട്‌ലെറ്റിനും ഓസീസ് ടീമില്‍ അരങ്ങേറ്റം.

മെല്‍ബണ്‍: പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്... ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രീമിയം പേസര്‍മാരാണ് ഇവര്‍ മൂവരും. 30 വയസ് പിന്നിട്ട ഇരുവരും കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനായി മിന്നും പ്രകടനമാണ് നടത്തിയത്. ഏറെക്കുറെ കരിയറിന്‍റെ അവസാന ലാപ്പിലൂടെയുള്ള യാത്രയിലാണ് കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് ത്രയം.

ഒരു താരം കളി മതിയാക്കുമ്പോള്‍ അയാളുടെ പകരക്കാരനെ അതിവേഗം തന്നെ കണ്ടെത്തുക എന്നതാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ നയം. ഏകദിന ക്രിക്കറ്റില്‍ തങ്ങളുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും അത്തരത്തിലൊരു തലമുറ മാറ്റത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം (Australia vs West Indies 1st ODI). നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ലാന്‍സ് മോറിസ് (Lance Morris), സേവ്യര്‍ ബാര്‍ട്‌ലെറ്റ് (Xavier Bartlett) എന്നീ രണ്ട് പേസര്‍മാരാണ് ഓസീസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്.

25 വയസ് പ്രായമുള്ള രണ്ട് താരങ്ങളും വലംകയ്യന്മാരായ പേസര്‍മാരാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് എത്തിയിരിക്കുന്നത്. മെല്‍ബണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിക്കുന്ന ആദ്യ മത്സരത്തില്‍ ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്കായി ബൗളിങ് ഓപ്പണ്‍ ചെയ്‌തത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയന്‍ ടീമിന് മികച്ച തുടക്കം നല്‍കാനും ഇവര്‍ക്കായി. ആദ്യ സ്പെല്ലില്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റ് ആയിരുന്നു കൂടുതല്‍ അപകടകാരി. ആറ് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന്‍റെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്.

ആറ് ഓവര്‍ പന്തെറിഞ്ഞ ലാന്‍സ് മോറിസിന് ഇതുവരെ വിക്കറ്റുകള്‍ ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം 26 റണ്‍സാണ് വിട്ടുകൊടുത്തത്.

Also Read : വിരാട് കോലി വിദേശത്ത് ? ; ടെസ്റ്റ് പരമ്പരയിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.