ETV Bharat / sports

ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്; ചെന്നൈയെ ചെറിയ സ്‌കോറിലൊതുക്കി പഞ്ചാബ് - PBKS vs CSK Score updates

author img

By ETV Bharat Kerala Team

Published : May 5, 2024, 5:40 PM IST

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് 167 റണ്‍സ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്  പഞ്ചാബ് കിങ്‌സ്  Ravindra Jadeja  രവീന്ദ്ര ജഡേജ
IPL 2024 Punjab Kings vs Chennai Super Kings Score updates (IANS)

ധര്‍മ്മശാല: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 168 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 167 റണ്‍സിലേക്ക് എത്തിയത്. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.

റുതുരാജ് ഗെയ്‌ക്‌വാദ് (21 പന്തില്‍ 32), ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 30) എന്നിവരാണ് നിര്‍ണായക സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അജിങ്ക്യ രഹാനയെ (7 പന്തില്‍ 9) ചെന്നൈക്ക് നഷ്‌ടമായിരുന്നു. അര്‍ഷ്‌ദീപ് സിങ്ങിന്‍റെ പന്തില്‍ റബാഡ പിടികൂടിയായിരുന്നു രഹാനയുടെ മടക്കം.

തുടര്‍ന്ന് ഒന്നിച്ച ഡാരില്‍ മിച്ചലും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 57 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് എട്ടാം ഓവറിലാണ് പഞ്ചാബ് പൊളിക്കുന്നത്. രാഹുല്‍ ചഹാറിന്‍റെ പന്തില്‍ റുതുരാജ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യില്‍ ഒതുങ്ങി.

തൊട്ടടുത്ത പന്തില്‍ ശിവം ദുബെയേയും ജിതേഷിന്‍റെ കയ്യിലെത്തിച്ച് ചഹാര്‍ ചെന്നൈയ്‌ക്ക് ഇരട്ട പ്രഹരം നല്‍കി. പിന്നാലെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഡാരില്‍ മിച്ചല്‍ പുറത്താവുമ്പോള്‍ 8.5 ഓവറില്‍ നാലിന് 75 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.

പിന്നീട് ഒന്നിച്ച രവീന്ദ്ര ജഡേജയും മൊയിന്‍ അലിയും ടീമിനെ 100 കടത്തി. മൊയിന്‍ അലിയെ (20 പന്തില്‍ 17) വീഴ്‌ത്തി സാം കറനാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്. മിച്ചല്‍ സാന്‍റ്‌നറും (11 പന്തില്‍ 11) നിരാശപ്പെടുത്തി. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശാര്‍ദുല്‍ താക്കൂറിനെ (11 പന്തില്‍ 17) 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ എംഎസ്‌ ധോണിയും നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി.

ഈ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയ ഹര്‍ഷല്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. അവസാന ഓവറിലാണ് ജഡേജ പുറത്താവുന്നത്. റിച്ചാര്‍ഡ് ഗ്ലീസണ്‍ (2 പന്തില്‍ 2), തുഷാര്‍ ദേശ്‌പാണ്ഡെ (1 പന്തില്‍ 0) എന്നിവര്‍ പുറത്താവാതെ നിന്നു. പഞ്ചാബിനായി രാഹുല്‍ ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. അര്‍ഷ്‌ദീപ് സിങ്ങിന് രണ്ട് വിക്കറ്റുണ്ട്.

Also Read: സഞ്ജുവിനും കൂട്ടര്‍ക്കും ആശ്വസിക്കാം, പ്ലേഓഫ് കളിക്കാൻ ജോസേട്ടനുണ്ടാകും; ഇംഗ്ലീഷ് താരങ്ങള്‍ പാക് പരമ്പരയില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട് - England Players For IPL Playoff

ചെന്നൈ സൂപ്പര്‍ കിങ്‌സ്: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, തുഷാര്‍ ദേശ്‌പാണ്ഡെ.

പഞ്ചാബ് കിങ്‌സ്: ജോണി ബെയര്‍‌സ്റ്റോ, റിലീ റോസോ, ശശാങ്ക് സിങ്‌, സാം കറാന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, കാഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.