ETV Bharat / sports

രണ്ടാം അങ്കം ഇന്ന് തുടങ്ങും, അരങ്ങേറ്റത്തിനായി രജത് പടിദാര്‍ ; ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

author img

By ETV Bharat Kerala Team

Published : Feb 2, 2024, 8:16 AM IST

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം

India vs England 2nd Test  India Predicted XI  ഇന്ത്യ സാധ്യത ഇലവന്‍  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
India vs England 2nd Test Predicted XI

വിശാഖപട്ടണം : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും (India vs England 2nd Test). വിശാഖപട്ടണത്തെ ഡോ. വൈ എസ് രാജശേഖര റെഡ്ഡി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീം ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്.

ജയം തുടരാനുറച്ച് ഇറങ്ങുന്ന ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം തന്നെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറുമാണ് ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിലെ മാറ്റങ്ങള്‍. മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവരുടെ പകരക്കാരായാണ് ഇരുവരുടെയും വരവ്.

കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലും മാറ്റം ഉറപ്പ്. രജത് പടിദാര്‍ (Rajat Patidar), സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) എന്നിവര്‍ അരങ്ങേറ്റത്തിനുള്ള അവസരം കാത്തിരിക്കുന്നു. ഇവരില്‍ ആരാകും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം പിടിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യ - സാധ്യത ഇലവന്‍ (India Predicted XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍/മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ : സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

മത്സരം തത്സമയം കാണാന്‍ (Where To Watch India vs England Test Series 2024) : രാവിലെ 9:30ന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്പിലൂടെയും മത്സരം ആരാധകര്‍ക്ക് ഓണ്‍ലൈനിലൂടെ ഫ്രീയായി കാണാന്‍ സാധിക്കും.

ഇന്ത്യയുടെ വിശാഖപട്ടണം : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാഗ്യവേദികളിലൊന്നാണ് വിശാഖപട്ടണം. നേരത്തെ ഇവിടെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയാണ് ജയം നേടിയിട്ടുള്ളത്. 2016ല്‍ ഇംഗ്ലണ്ടിനെയും 2019ല്‍ ദക്ഷിണാഫ്രിക്കയേയുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

2016ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 246 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ ഇതേ വേദിയില്‍ സ്വന്തമാക്കിയത്. അന്ന്, ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ 455 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തപ്പോള്‍ ഇംഗ്ലീഷ് പടയുടെ ഒന്നാം ഇന്നിങ്‌സ് 255 റണ്‍സില്‍ അവസാനിച്ചു.

Also Read : ഹൈദരാബാദിലെ തോല്‍വി ഞെട്ടിച്ചു, ഇന്ത്യ ശക്തമായി തിരിച്ചുവരും : ഇര്‍ഫാന്‍ പഠാന്‍

മറുപടി ബാറ്റിങ്ങില്‍ കോലിയുടെ 81 റണ്‍സിന്‍റെ കരുത്തില്‍ ഇന്ത്യ 204 റണ്‍സില്‍ ഓള്‍ ഔട്ടായി. 405 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 158 റണ്‍സിന് പുറത്താവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.