ETV Bharat / international

വോട്ടെണ്ണെല്‍ വൈകാന്‍ കാരണം ആ 'മണ്ടന്‍ തീരുമാനം': പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം

author img

By ETV Bharat Kerala Team

Published : Feb 9, 2024, 12:29 PM IST

പൊതുതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനിയന്ത്രിതമായി വൈകിയിതിനുള്ള കാരണം വ്യക്തമാക്കി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം.

pak election results  pakistan election 2024  Ministry of Interior Pakistan  പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ്  പാകിസ്ഥാൻ തെരഞ്ഞെടുപ്പ് ഫലം
Pakistan Interior Ministry on delay in election results

ഇസ്‌ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനിയന്ത്രിതമായി വൈകാന്‍ കാരണം ആശയവിനിമയത്തിന്‍റെ അഭാവമാണെന്ന് പാക് ആഭ്യന്തര മന്ത്രാലയം. വോട്ടണ്ണെലിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളുടെ ഫലമായാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടേണ്ടി വന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ തൃപ്‌തികരമായ രീതിയില്‍ തന്നെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നേരത്തെ രാജ്യത്തുടനീളം മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. ഈ തീരുമാനമാണ് വോട്ടെണ്ണല്‍ വൈകാന്‍ ഇടയാക്കിയതെന്നാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ച ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിക്കെതിരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കടുത്ത അതൃപ്‌തിയാണ് അറിയിച്ചത്. താത്‌കാലികമായി നിര്‍ത്തിവച്ച സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) ചെയര്‍മാന്‍ ബിലാവൽ ഭൂട്ടോ സർദാരി ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ 37 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്‌ലീം ലീഗ് 14 ഇടങ്ങളില്‍ മുന്നേറ്റം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍റെ പിടിഐ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ 12 സീറ്റുകള്‍ ഇതുവരെ നേടിയിട്ടുണ്ടെന്നുമാണ് വിവരം. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ രണ്ടിടങ്ങളിലും ജയിച്ചുവെന്നാണ് സൂചന.

നവാസ് ഷെരീഫിന് വമ്പന്‍ ജയം: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍എന്‍ പാര്‍ട്ടി നേതാവുമായ നവാസ് ഷെരീഫ് തെരഞ്ഞെടുപ്പില്‍ ജയം സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്നും 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവാസ് ഷെരീഫ് വിജയിച്ചതെന്നാണ് വിവരം.

Also Read: പാക് തെരഞ്ഞെടുപ്പിനിടെ ഭീകരാക്രമണം; സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ മരിച്ചു, 36 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.