ETV Bharat / international

ബില്‍ ആന്‍ഡ്‌ മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; കോ-ചെയർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം - MELINDA FRENCH GATES RESIGNS

author img

By ETV Bharat Kerala Team

Published : May 14, 2024, 3:33 PM IST

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ കോ-ചെയർ സ്ഥാനം രാജിവെക്കുന്നതായി മെലിൻഡ ഗേറ്റ്‌സ് അറിയിച്ചു. ജീവകാരുണ്യത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും എക്‌സില്‍ കുറിച്ചു.

BILL GATES  MELINDA FRENCH GATES  BILL AND MELINDA GATES FOUNDATIONS  MELINDA GATES RESIGNED
Melinda and Bill Gates (Source: ETV Bharat Network)

ന്യൂയോർക്ക്: ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ കോ-ചെയർ സ്ഥാനം ഒഴിയുകയാണെന്ന് മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മെലിൻഡ വിവരം പങ്കുവച്ചത്. ഈ തീരുമാനത്തിലേക്ക് എത്തുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.

മെലിൻഡയും മുന്‍ ഭര്‍ത്താവ് ബില്‍ ഗേറ്റ്‌സും ചേര്‍ന്ന് രൂപീകരിച്ച 'ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍' കഴിഞ്ഞ 20 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. "ഞാനും ബില്ലും ചേർന്ന് ഉണ്ടാക്കിയെടുത്ത അടിത്തറയോര്‍ത്തും ലോകമെമ്പാടുമുള്ള അസമത്വങ്ങൾ പരിഹരിക്കുന്നതിന് ഫൗണ്ടേഷന്‍ ചെയ്യുന്ന അസാധാരണമായ പ്രവർത്തനത്തെക്കുറിച്ചും വളരെയധികം അഭിമാനിക്കുന്നു"- എന്നും തന്‍റെ എക്‌സ് പോസ്റ്റില്‍ മെലിൻഡ ഫ്രഞ്ച് പറയുന്നുണ്ട്.

2021 മെയ് മാസത്തിൽ ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും ഫൗണ്ടേഷന്‍ വളര്‍ത്തികൊണ്ടുവന്ന സിഇഒ സുസ്‌മാനെയും ഫൗണ്ടേഷന്‍റെ ട്രസ്‌റ്റി ബോർഡിനെയും അവർ പ്രശംസിച്ചു. പിവറ്റൽ വെഞ്ചേഴ്‌സ് എന്ന തൻ്റെ സ്ഥാപനത്തിലൂടെ ജീവകാരുണ്യത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചു. പിവോട്ടൽ വെഞ്ച്വേഴ്‌സ് വഴി ഇതിനകം തന്നെ ചില നിക്ഷേപങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഫൗണ്ടേഷനു നൽകിയ നിർണായക സംഭാവനകൾക്ക് മുന്‍ ഭാര്യ ഫ്രഞ്ച് ഗേറ്റ്‌സിനോട് ബിൽ ഗേറ്റ്‌സ് നന്ദി പറഞ്ഞു. ഫൗണ്ടേഷന്‍റെ പേര് ഗേറ്റ്സ് ഫൗണ്ടേഷൻ എന്നാക്കി മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഗേറ്റ്‌സുമായുള്ള കരാറിന്‍റെ ഭാഗമായി ഫ്രഞ്ച് ഗേറ്റ്‌സിന് 12.5 ബില്യൺ ഡോളർ ലഭിക്കും. ഇത് സ്ത്രീകളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള ഭാവി പ്രവർത്തനങ്ങളിൽ ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു.

ഫൗണ്ടേഷൻ്റെ എൻഡോവ്‌മെന്‍റിൽ നിന്നല്ല, ഫണ്ട് വ്യക്തിപരമായാണ് ഗേറ്റ്‌സ് നൽകുന്നതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. എയ്‌ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഗവി, വാക്‌സിൻ അലയൻസ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഗ്ലോബൽ ഫണ്ട് തുടങ്ങിയ പ്രമുഖ അന്തർദേശീയ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കാന്‍ വലിയ ധനസഹായമാണ് ഗേറ്റ്‌സ് ഫൗണ്ടേഷൻ നല്‍കുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ്, മാതൃ ആരോഗ്യം, പോളിയോ നിർമാർജനം, മലേറിയ ചികിത്സ, പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ഫൗണ്ടേഷൻ ധനസഹായം നൽകുന്നു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ ചെറുകിട കർഷകരെ സഹായിക്കാനും ഫൗണ്ടേഷൻ കോടികൾ സംഭാവന ചെയ്‌തിട്ടുണ്ട്.

യുഎസിൽ, വിദ്യാഭ്യാസ നയത്തിനും ഗവേഷണത്തിനും ഫൗണ്ടേഷൻ ധനസഹായം നൽകി, ഇപ്പോൾ, ദാരിദ്ര്യ നിര്‍മ്മാര്‍ജന സംരംഭങ്ങൾക്ക് പിന്തുണ വർദ്ധിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിരിക്കുകയാണെന്ന് റോക്ക്ഫെല്ലർ ഫിലാൻട്രോപ്പി അഡ്വൈസേഴ്‌സിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ലതന്യ മാപ്പ് പറഞ്ഞു. ഈ പ്രഖ്യാപനം നമ്മളിൽ പലർക്കും ആശ്ചര്യകരമായി തോന്നാം, പക്ഷേ ഒറ്റ നിമിഷം കൊണ്ടുമാത്രം എടുത്ത തീരുമാനമല്ലിത്.

ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ പ്രോഗ്രാമുകൾക്കുള്ളിൽ ജെൻഡർ ഇക്വിറ്റി ലെൻസ് ഉറപ്പിക്കാൻ ഫ്രഞ്ച് ഗേറ്റ്‌സ് ഇതിനകം തന്നെ സഹായിച്ചിട്ടുണ്ട്. അത് അവരുടെ രാജിക്കു ശേഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 7-ന് ഫ്രഞ്ച് ഗേറ്റ്‌സ് ഔദ്യോഗികമായി സ്ഥാനമൊഴിയുമ്പോൾ, ഫൗണ്ടേഷന്‍ ബോർഡിന്‍റെ ഏക ചെയർമാന്‍ ബിൽ ഗേറ്റ്‌സ് ആയിരിക്കും. എന്നിരുന്നാലും സിഇഒ എന്ന നിലയിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സുസ്‌മാന്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ചെയ്‌തു വരുന്നുണ്ട്. ഫ്രഞ്ച് ഗേറ്റ്സിന്‍റെ തീരുമാനം അദ്ദേഹം തിങ്കളാഴ്‌ച ജീവനക്കാരെ അറിയിച്ചിരുന്നു.

കുറച്ച് വർഷങ്ങൾക്ക് ശേഷം യുഎസിലും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ കുറഞ്ഞു വരുന്നത് കണ്ടപ്പോൾ ആ പാത മാറ്റുന്നതിൽ ജീവിതത്തിന്‍റെ അടുത്ത അധ്യായം ഉപയോഗിക്കാൻ അവര്‍ ആഗ്രഹിക്കുന്നു. ഫ്രഞ്ച് ഗേറ്റ്സിനെ കുറിച്ച് സുസ്‌മാൻ പറഞ്ഞു. ലിംഗസമത്വത്തെക്കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാട് കാരണം പലരും ഫൗണ്ടേഷന്‍റെ ഭാഗികമായത് തനിക്ക് അറിയാമെന്നും സുസ്‌മാൻ പറഞ്ഞു.

"മെലിൻഡ ഇവിടെ എത്ര പ്രിയപ്പെട്ടവളാണെന്ന് എനിക്കറിയാം" സുസ്‌മാൻ എഴുതി. ഗേറ്റ്‌സ് ഫൗണ്ടേഷന് 2023 ഡിസംബർ വരെ 75.2 ബില്യൺ ഡോളർ എൻഡോവ്‌മെന്‍റ് ഉണ്ടെന്ന്, ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു, 2024 ൽ അതിന്‍റെ പ്രവർത്തനത്തിലൂടെ 8.6 ബില്യൺ ഡോളർ ചെലവഴിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

ALSO READ: ഐപാഡ് പ്രോയുടെ പരസ്യം പാളി, കടുത്ത വിമര്‍ശനം; ക്ഷമാപണവുമായി കമ്പനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.