ETV Bharat / health

പാറ്റ ശല്യം രൂക്ഷമോ? ഈ അടുക്കള സാധനങ്ങള്‍ മാത്രം മതി, തുരത്താം പ്രകൃതിദത്തമായി - How To Get Rid Of Cockroaches

author img

By ETV Bharat Kerala Team

Published : May 18, 2024, 7:59 PM IST

വീട്ടിലെ പാറ്റകളെ തുരത്താന്‍ മാര്‍ക്കറ്റിലെ രാസവസ്‌തുക്കള്‍ വാങ്ങേണ്ട, അടുക്കളയിലുണ്ട്‌ അതിനുള്ള നുറുങ്ങുവഴികള്‍.

TIPS TO AVOID COCKROACHES AT HOME  COCKROACHES  HOW TO AVOID COCKROACHES  പാറ്റകളെ അകറ്റാനുള്ള വഴികള്‍
COCKROACHES (Source: Etv Bharat)

വൃത്തിഹീനമായ അടുക്കളയിലാണ് പാറ്റകൾ കൂടുതലായി കാണപ്പെടുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നു. വിപണിയിൽ കിട്ടുന്ന പലതരം സ്പ്രേകൾ കൊണ്ടുവന്ന് പാറ്റയെ തുരത്താറുണ്ട്‌. ഇതിലടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ മൂലവും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. അതിനാല്‍ തന്നെ പാറ്റയുടെ ശല്യം കുറയ്ക്കുന്നതിന്‌ ചില നുറുങ്ങുകളുണ്ട്‌. അവ എന്തെന്നറിയാം.

  • നനഞ്ഞ അലമാരകളിലും സിങ്കുകളുടെ അടിഭാഗത്തുമാണ്‌ കൂടുതലായും പാറ്റകളെ കാണപ്പെടുന്നത്‌ അതിനാല്‍ അവിടം വൃത്തിയായി സൂക്ഷിക്കുക.
  • പാറ്റകള്‍ ഉള്ളിടത്ത് ഉണങ്ങിയ ബേ ലീഫ്‌ വിതറുക. കോണുകളിലും അധികം വൃത്തിയാക്കാത്ത ഇടങ്ങളിലും ബേ ലീഫ്‌ പൊടി വിതറുന്നത് നല്ല ഫലം നൽകുമെന്ന് വിദഗ്‌ധർ പറയുന്നു.
  • പാറ്റയുള്ളിടത്ത് പെപ്പർമിന്‍റ്‌ ഓയിലും ലെമൺഗ്രാസ് ഓയിലും തളിക്കുക.
  • ബേക്കിങ് സോഡയും പഞ്ചസാരയും ചാലിച്ച്‌ തളിച്ചാൽ പാറ്റകള്‍ അവ തിന്ന് ചാകുമെന്ന്‌ വിദഗ്‌ധർ പറയുന്നു.
  • അരിയിലെ കീടങ്ങളെ തടയാനും കാരംസ് കളിക്കാനുമെല്ലാം ഉപയോഗിക്കുന്ന ബോറിക് പൗഡർ പാറ്റകള്‍ വിഹരിക്കുന്നിടത്ത് വിതറുക.
  • ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവില്‍ വെള്ളവും വിനാഗിരിയും കലർത്തുക. ഈ സ്പ്രേ പാറ്റകൾ ഉള്ള സ്ഥലങ്ങളിൽ തളിക്കുക. ഇങ്ങനെ ചെയ്‌താൽ ഒരു പാറ്റപോലും അതിജീവിക്കില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
  • പാറ്റകള്‍ വിഹരിക്കുന്ന സ്ഥലങ്ങളിൽ ഗ്രാമ്പൂ വയ്ക്കുക.
  • വേപ്പില പൊടിച്ച് വെള്ളത്തില്‍ കലക്കി തള്ളിക്കുന്നതും പാറ്റകളെ ഇല്ലാതാക്കുന്നു.
  • പാറ്റകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഹെയർസ്പ്രേ ചെയ്‌താലും ഇവയെ ഇല്ലാതാക്കാനാകും.
  • കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തള്ളിക്കുന്നതും പാറ്റകളെ അകറ്റും.
  • കൂടാതെ, പാറ്റകളുള്ളിടത്ത്‌ മണ്ണെണ്ണ തളിക്കുന്നത് അവയെ തുരത്തുമെന്ന് വിദഗ്‌ധർ പറയുന്നു.

ALSO READ: ബോൺസായ് ഭാഗ്യമോ, ദോഷമോ ?: അമ്പരപ്പിക്കുന്ന കുള്ളന്‍ മരങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥ....

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.