ETV Bharat / health

ഗര്‍ഭകാലത്ത് മനസിനെ നിയന്ത്രിക്കണം; പെരിനാറ്റല്‍ ഡിപ്രഷന്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്നു; വിദഗ്‌ധ റിപ്പോര്‍ട്ട് പുറത്ത്

author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:43 PM IST

Perinatal Depression: പെരിനാറ്റല്‍ ഡിപ്രഷന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്‌ധര്‍. വിഷാദ രോഗികളില്‍ ഗര്‍ഭ കാലം തൊട്ട് പ്രസവ ശേഷവും ചികിത്സ നല്‍കുന്നത് ഉത്തമമെന്ന് റിപ്പോര്‍ട്ട്. പെരിനാറ്റല്‍ ഡിപ്രഷന്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്നതായും പുതിയ പഠനം.

Perinatal Depression  Perinatal Depression Causes  പെരിനാറ്റല്‍ ഡിപ്രഷന്‍  ഡിപ്രഷന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍
Perinatal Depression Linked To Higher Risk Of Death

വാഷിങ്ടണ്‍: സമകാലിക സമൂഹത്തില്‍ ജനങ്ങളെല്ലാം എപ്പോഴും തിരക്കിലാണ്. ജോലിയോ വീട്ടിലെ കാര്യങ്ങളോ അല്ലെങ്കില്‍ സ്വന്തം മക്കളുടെ കാര്യങ്ങള്‍ക്കോ എല്ലാമായി തിരക്ക് പിടിച്ചിട്ടുള്ള ഓട്ടമാണ്(Perinatal Depression Linked To Higher Risk Of Death). തിരക്കുകള്‍ ഉള്ളത് കൊണ്ട് തന്നെ സമാധാനത്തോടെ അല്‍പ്പം സമയം ചെലവഴിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്‌തവം.

ജീവിതത്തിലെ തിരക്കിനൊപ്പം മാനസിക പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് മിക്കവരും. എന്നാല്‍ എത്രയൊക്കെ തിരക്കുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ക്കായി അല്‍പ്പ സമയം ചെലവഴിക്കണമെന്നാണ് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നത്. മാനസിക ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. കാരണം അധികമാകുന്ന ഡിപ്രഷൻ വേഗത്തിലുള്ള മരണത്തിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഡിപ്രഷനില്‍ തന്നെ ഗര്‍ഭകാലത്തോ അതിന് ശേഷമോ ഉണ്ടാകുന്ന വിഷാദ രോഗമാണ് വളരെ അപകടകരമായത്.

മിക്ക സ്‌ത്രീകളിലും സാധാരണയായി ഗര്‍ഭ കാലത്തോ അതിന് ശേഷമോ വിഷാദ രോഗം കാണപ്പെടാറുണ്ട്. ഇത്തരം വിഷാദ രോഗം തുടരുകയാണെങ്കില്‍ അത് നിരവധി അപകടങ്ങള്‍ക്ക് കാരണമായേക്കും. പ്രസവത്തിന് ശേഷവും വിഷാദ രോഗം തുടരുകയാണെങ്കില്‍ അത് സ്‌ത്രീകളില്‍ വേഗത്തിലുള്ള മരണത്തിലേക്കും നയിക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.

പെരിനാറ്റല്‍ ഡിപ്രഷന്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്നു: പ്രസവവുമായി ബന്ധപ്പെട്ട് അതായത് ഗര്‍ഭ കാലത്തോ പ്രസവത്തിന് ശേഷമോ ഉണ്ടാകുന്ന ഇത്തരം വിഷാദ രോഗത്തെ പെരിനാറ്റല്‍ ഡിപ്രഷന്‍ എന്നാണ് പറയുന്നത്. സ്വീഡനിലുണ്ടായ ഒരു പ്രസവ സംബന്ധിച്ച് ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പെരിനാറ്റല്‍ ഡിപ്രഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. വിഷാദ രോഗങ്ങളൊന്നും ഇല്ലാത്ത ഒരു സ്‌ത്രീയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഷാദ രോഗിയായ പ്രത്യേകിച്ചും പെരിനാറ്റല്‍ ഡിപ്രഷന്‍ ഉള്ള ഒരു സ്‌ത്രീക്ക് മരണ സാധ്യത ആറിരട്ടി കൂടുതലാണ്.

2001നും 2018 നും ഇടയില്‍ സ്വീഡനിലെ പെരിനാറ്റല്‍ ഡിപ്രഷനുള്ളവരില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ് ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 86,500 വിഷാദ രോഗികളെയാണ് പഠനങ്ങള്‍ വിധേയരാക്കിയത്. രോഗികളെ അടിസ്ഥാനപ്പെടുത്തിയ നടത്തിയ പഠനത്തില്‍ ഇത്തരം രോഗികളില്‍ ഉയര്‍ന്ന മരണ സാധ്യതയാണ് കണ്ടെത്തിയതെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകന്‍ ക്വിങ് ഷെന്‍ പറയുന്നു. സ്‌ത്രീകള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നം വളരെയധികം ഗൗരവതരമാണ്. മരണ സാധ്യത കൂടുതലുള്ള ഇത്തരം രോഗങ്ങളില്‍ നിന്നും സ്‌ത്രീകളെ പൂര്‍ണ മുക്തരാക്കാനുള്ള കൂടുതല്‍ ഊര്‍ജിതമായ നടപടികള്‍ ഉണ്ടാകണമെന്നും ക്വിംങ് ഷെന്‍ ആവശ്യപ്പെടുന്നു.

പെരിനാറ്റല്‍ ഡിപ്രഷനിലുണ്ടാകുന്ന വിഷാദ രോഗത്തില്‍ ഏറ്റവും അപകടകരമായത് പ്രസവത്തിന് ശേഷമുണ്ടാകുന്ന വിഷാദ രോഗമാണ്. ഗര്‍ഭ കാലത്തുണ്ടാകുന്ന വിഷാദ രോഗത്തെ അപേക്ഷിച്ച് പ്രസവാന്തര വിഷാദ രോഗമാണ് അപകടകാരി. ഗര്‍ഭ കാലത്ത് തന്നെ വിഷാദ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പ്രസവത്തിന് ശേഷം ഏതാനും നാളുകള്‍ കൂടി അത്തരം ചികിത്സകള്‍ തുടരാന്‍ ശ്രമിക്കുന്നത് ഗുണകരമാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ഡിപ്രഷന് കാരണം: ഗര്‍ഭ കാലത്തും പ്രസവത്തിന് ശേഷവും സ്‌ത്രീകളില്‍ ഉണ്ടാകുന്ന മാനസിക ശാരീരിക മാറ്റങ്ങളാണ് ഇത്തരം ഡിപ്രഷനിലേക്ക് നയിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം കാരണമാണ് മിക്ക സ്‌ത്രീകളിലും ഇത്തരം വിഷാദ രോഗങ്ങള്‍ ഉണ്ടാകുന്നത്. ചിലരിലാകട്ടെ പ്രസവത്തെ കുറിച്ചും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുമുള്ള ആശങ്കകളാകാം ഇത്തരം ഡിപ്രഷന് കാരണമാകുക.

ഡിപ്രഷന്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്:

  • ഗര്‍ഭ കാലത്തും പ്രസവ ശേഷവും മാനസിക ഉന്മേഷം ലഭിക്കുന്ന കാര്യങ്ങള്‍ ധാരാളമായി ചെയ്യുക.
  • പ്രസവത്തെ കുറിച്ചോ വരാനിരിക്കുന്ന ജീവിതത്തെ കുറിച്ചോ കൂടുതല്‍ ആലോചിക്കാതിരിക്കുക.
  • പ്രസവത്തെ കുറിച്ചുള്ള തെറ്റായ ചിന്തകള്‍ ഒഴിവാക്കുക.
  • പോഷാകാഹാരങ്ങള്‍ ധാരാളമായി കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
  • ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.
  • കൃത്യ സമയത്ത് ഉറങ്ങാനും ഉണരുവാനും ശ്രമിക്കുക.
  • നെഗറ്റീവ് ചിന്തകളെയോ അകത്തുക തുടങ്ങിയ കാര്യങ്ങള്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ ഇത്തരം ഡിപ്രഷനുകളെ ഇല്ലാതാക്കാന്‍ സാധിക്കും.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.