ETV Bharat / entertainment

താരനിര നീളുന്നു, വിഷ്‌ണു മഞ്ചുവിന്‍റെ 'കണ്ണപ്പ'യില്‍ കാജല്‍ അഗര്‍വാളും - Kajal Aggarwal Joins Kannappa Cast

author img

By ETV Bharat Kerala Team

Published : May 18, 2024, 2:28 PM IST

പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യില്‍ പ്രധാന വേഷത്തിൽ കാജല്‍ അഗര്‍വാളും. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ വിഷ്‌ണു മഞ്ചുവാണ്. വമ്പൻ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

KAJAL AGGARWAL IN KANNAPPA MOVIE  VISHNU MANCHU IN KANNAPPA  കണ്ണപ്പ സിനിമ  കാജല്‍ അഗര്‍വാള്‍ കണ്ണപ്പയില്‍
Kajal Aggarwal (Etv Bharat Network)

വിഷ്‌ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിൽ കാജൽ അഗർവാൾ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിനിടയിലേക്കാണ് സുപ്രധാന വേഷത്തിൽ കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുന്നത്.

വിഷ്‌ണു മഞ്ചുവുമായി കാജൽ അഗർവാൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കണ്ണപ്പ. 'മൊസഗല്ലു' എന്ന ചിത്രത്തിൽ സഹോദരങ്ങളായി ഇരുവരും നേരത്തെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

വമ്പന്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം. കഴിഞ്ഞ വർഷം ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്.

മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്‌ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ ആണ്. ആക്ഷൻ കൊച്ച ഖംഫക്‌ഡിയും കോറിയോഗ്രഫി പ്രഭുദേവയുമാണ് നിർവഹിക്കുന്നത്.

പിആർഒ: ശബരി

ALSO READ: വിജയ് സേതുപതി നായകനായി 'ഏസ്' ; ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.