ETV Bharat / entertainment

എആർ റഹ്‌മാന്‍റെ മാന്ത്രികതയിൽ വിരിഞ്ഞ പ്രതീക്ഷയുടെ ഗാനം പുറത്ത്; ആടുജീവിതം ഓഡിയോ ലോഞ്ച്

author img

By ETV Bharat Kerala Team

Published : Mar 11, 2024, 2:18 PM IST

എആർ റഹ്‌മാൻ പാടി അഭിനയിച്ച ഗാനമാണ് പുറത്തിറങ്ങിയത്

The Goat Life  ആടുജീവിതം  പൃഥ്വിരാജ് സുകുമാരൻ  AR Rahman
Hope Song Out: AR Rahman Drops Soul Stirring Track from The Goat Life

ഹൈദരാബാദ് : കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആടുജീവിതം 2024 മാർച്ച് 28 ന് റിലീസ് ചെയ്യും. പത്ത് വർഷം കാത്തിരുന്നാണ് ചലച്ചിത്ര സംവിധായകന്‍ ബ്ലെസിയും നടൻ പൃഥ്വിരാജ് സുകുമാരനും ആടുജീവിതം പൂർത്തിയാക്കിയത്. നജീബ് എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്‍റെ ജീവിതത്തിലെ പത്ത് വർഷങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ മാറ്റിവച്ചത്.

മരുഭൂമിയിലെരിയുന്ന ജീവിത കഥയിൽ പുറത്തെത്തുന്ന ചിത്രത്തിൽ എആർ റഹ്‌മാനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. റഹ്‌മാന്‍റെ മാന്ത്രികതയിൽ വിരിഞ്ഞ ഗാനത്തിന്‍റെ ഗംഭീര ഓഡിയോ ലോഞ്ച് മാർച്ച് 10 ന് കൊച്ചിയിൽ നടന്നു. അതോടൊപ്പെം ചിത്രത്തിന്‍റെ ഓപ്പണിങ് ട്രാക്ക് മ്യൂസിക് വീഡിയോയും പുറത്തിറങ്ങി. എആർ റഹ്‌മാൻ തന്നെയാണ് ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്നത് (The Goat Life Audio Launch).

പ്രതീക്ഷയുടെ ഒരു ഗാനമെഴുതുകയായിരുന്നു ലക്ഷ്യമെന്നും ആടുജീവിതത്തിലെ ഗാനം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എല്ലാവരെയും ആദരിക്കുന്നതിനുള്ളതാണെന്നും എആർ റഹ്‌മാൻ തന്‍റെ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. ലോകത്തിന് ഇപ്പോൾ പ്രതീക്ഷയാണ് ആവശ്യമെന്നും സംഗീതത്തിലൂടെ സമാധാനം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അങ്ങനെ അത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

2008 ൽ ആടുജീവിതമെന്ന നോവൽ വായിച്ചത് മുതൽ ബ്ലെസിക്ക് സിനിമയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതേ വർഷം തന്നെ നജീബിന് ജീവൻ പകരാൻ പൃഥ്വിരാജ് സുകുമാരനെ തെരഞ്ഞെടുത്തു. 2009-ൽ, കഥയുടെ യഥാർഥ സൃഷ്‌ടാവ് ബെന്യാമിനുമായി ബ്ലെസി കരാർ ഒപ്പിടുകയും തിരക്കഥ എഴുതുകയും ചെയ്‌തു. പക്ഷേ ആടുജീവിതം എന്ന സ്വപ്‌നത്തിന് മുന്നിൽ ബജറ്റ് പരിമിതികൾ കാര്യമായ തടസങ്ങൾ സൃഷ്‌ടിച്ചു.

  • " class="align-text-top noRightClick twitterSection" data="">

നിർമാതാവിനെ കണ്ടെത്തുന്നതുിനായി ബ്ലെസി തന്‍റെ സ്വപ്‌നം കൈവിടാതെ ശ്രമങ്ങൾ നടത്തി, 2015 ൽ ബ്ലെസിയോടൊപ്പം ജിമ്മി ജീൻ ലൂയിസും സ്റ്റീവൻ ആഡംസും നിർമാതാക്കളായി പ്രവർത്തിച്ചു. പൃഥ്വിരാജ് നജീബായെത്തുമ്പോൾ അമല പോളാണ് സൈനുവായെത്തുന്നത്. ഇവർക്ക് പുറമെ ജിമ്മി ജീൻ ലൂയിസ്, റിക്ക് അബി, താലിബ് അൽ ബലൂഷി എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിലെ നജീബിൻ്റെ വേഷത്തിനായി, പൃഥ്വിരാജിന് ശാരീരികമായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടി വന്നു. ചിത്രത്തിൻ്റെ ഓപ്പണിങ് സീക്വൻസുകൾക്കായി താരം 98 കിലോഗ്രാം വർധിപ്പിച്ചിരുന്നു. തുടർന്ന് അവസാന ഭാഗത്തിലെത്തുമ്പോൾ അത് 67 കിലോഗ്രാം കുറച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.