ETV Bharat / entertainment

പിവിആർ തിയേറ്റർ സമരം; എസി റൂമിലിരിക്കുന്നവരുടെ ധാർഷ്ട്യമാണ് സമരത്തിന് കാരണമെന്ന് ബ്ലസി - PVR Theatre strike

author img

By ETV Bharat Kerala Team

Published : Apr 13, 2024, 9:51 PM IST

Updated : Apr 13, 2024, 10:01 PM IST

തിയേറ്റർ സമരം പിന്‍വലിച്ചതില്‍ സന്തോഷമെന്ന് സംവിധായകന്‍ ബ്ലെസി,മൂന്ന് ദിവസത്തെ നഷ്‌ടം വീണ്ടെടുക്കാന്‍ നാളത്തെ ഞായറാഴ്‌ചയിലൂടെ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Blessy response  PVR Theatre strike  പിവിആർ തിയേറ്റർ സമരം
PVR Theatre strike withdrawn, feels relief- Blessy

പിവിആർ തിയേറ്റർ സമരം; എസി റൂമിലിരിക്കുന്നവരുടെ ധാർഷ്ട്യമാണ് സമരത്തിന് കാരണമെന്ന് ബ്ലസി

എറണാകുളം: പിവിആർ തിയേറ്റർ സമരം പിൻവലിച്ചതിന് പിന്നാലെ എസി റൂമിലിരിക്കുന്നവരുടെ ധാർഷ്ട്യം ആണ് സമരത്തിന് കാരണമെന്ന് സംവിധായകന്‍ ബ്ലസി. ഏപ്രിൽ 10നാണ് രാജ്യത്തുടനീളം പിവിആറിന്‍റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിൽ നിന്ന് മലയാളം സിനിമകൾ പ്രദർശിപ്പിക്കുന്നത് വിലക്കിയത്.

പുതുതായി റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ ബുക്കിങ് സ്വീകരിക്കാത്തത് അടക്കം തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം നടത്തി ഓടിക്കൊണ്ടിരുന്ന മലയാള ചിത്രങ്ങളെ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പിവിആർ മാനേജ്മെന്‍റ് ഒഴിവാക്കിയത്. പിവിആർ സമരം പിൻവലിച്ചതിനെ തുടർന്ന് സംവിധായകൻ ബ്ലസി ഇടിവി ഭാരതുമായി പ്രതികരിച്ചു.

ബ്ലസിയുടെ വാക്കുകൾ:

"സമരം പിൻവലിച്ചതില്‍ സന്തോഷം ഉണ്ട്. പക്ഷേ സന്തോഷത്തേക്കാൾ ഉപരി സങ്കടമാണ്. മലയാള സിനിമ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് രാജ്യത്തുടനീളം പ്രേക്ഷകപ്രീതി നേടുന്നു. ആടുജീവിതം എന്ന സിനിമ നിർമ്മിക്കാൻ അണിയറ പ്രവർത്തകർ അനുഭവിച്ച കഷ്‌ടപ്പാടുകൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരുന്ന ആടുജീവിതം യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കഴിഞ്ഞ ഏപ്രിൽ 10ന് പിവിആർ പ്രദർശനം നിർത്തിവച്ചത്. എന്തായാലും സമരം അവസാനിച്ചത് ആശ്വാസ സൂചന തന്നെ.

പക്ഷേ പിവിആറിന്‍റെ തീരുമാനം താത്കാലികമാണ്. കേരളത്തിനകത്തും പുറത്തും ഏകദേശം നൂറിനു പുറത്ത് തീയേറ്ററുകളിലാണ് നിറഞ്ഞ സദസ്സിൽ ആടുജീവിതം പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. മൂന്ന് ദിവസത്തെ നഷ്‌ടം കണക്കാക്കപ്പെടാൻ ആകാത്തതും വേദനാജനകവുമാണ്. അനാവശ്യ സമരം എന്ന് മാത്രമേ ഈ ഒരു സമീപനത്തെ വിശേഷിപ്പിക്കാനാവു. സിനിമയ്ക്ക് പിന്നിലെ കഷ്‌ടപ്പാടുകളെ കുറിച്ച് മനസ്സിലാക്കാത്ത, മറ്റുള്ളവരുടെ വേദന എന്താണെന്ന് തിരിച്ചറിവില്ലാത്ത എസി റൂമിൽ ഇരിക്കുന്ന കുറച്ചധികം ആൾക്കാരുടെ ധാർഷ്ട്യമാണ് ഈ സമരത്തിന് ആധാരം.

നഷ്‌ടപ്പെട്ട ദിവസങ്ങളുടെ പകരം വയ്ക്കൽ ആകട്ടെ നാളത്തെ ഞായറാഴ്‌ച. താൽക്കാലികമായുള്ള ഈ തിരിച്ചുവരവ് ഭീമമായ നഷ്‌ടങ്ങളുടെ കണക്കു മാത്രം പറയാനാകുന്ന വസ്‌തുതയാണ്. എന്ത് അടിസ്ഥാനത്തിലാണ് നിർമാതാക്കൾ പിവിആർ മാനേജ്മെന്‍റുമായി രമ്യതയിൽ എത്താൻ കാരണമായതെന്ന് തനിക്ക് ധാരണയില്ല."

Also Read: നഷ്‌ടപരിഹാരം നല്‍കാതെ പിവിആറിന് മലയാള സിനിമകൾ നല്‍കില്ല; നിലപാട് കടുപ്പിച്ച് നിര്‍മാതാക്കൾ

Last Updated : Apr 13, 2024, 10:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.