ETV Bharat / entertainment

'പണ്ടെങ്ങോ വായിച്ചുമറന്ന ചിത്രകഥയെ ഓർമിപ്പിച്ച സിനിമ'; വാലിബന് കയ്യടിച്ച് മഞ്ജു വാര്യർ

author img

By ETV Bharat Kerala Team

Published : Jan 30, 2024, 6:12 PM IST

Manju Warrier Facebook post  Manju Warrier about Vaaliban  മഞ്ജു വാര്യർ ഫേസ്‌ബുക്ക് പോസ്റ്റ്  മലൈക്കോട്ടൈ വാലിബൻ
Manju Warrier

അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടൻ, ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന സിനിമ- 'മലൈക്കോട്ടൈ വാലിബൻ' സിനിമയെ കുറിച്ച് മഞ്ജു വാര്യർ.

ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ എത്തിയത് (Mohanlal starrer Malaikottai Vaaliban). മലയാളികൾക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെ ഈ സിനിമയ്‌ക്കെതിരെ ചിലർ ബോധപൂർവം പ്രചരണം നടത്തുന്നതായും വാർത്തകൾ പുറത്തുവന്നു. ഇപ്പോഴിതാ 'മലൈക്കോട്ടൈ വാലിബ'നെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.

  • " class="align-text-top noRightClick twitterSection" data="">

പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമിപ്പിച്ച സിനിമയാണ് തനിക്ക് 'മലൈക്കോട്ടൈ വാലിബൻ' എന്നാണ് മഞ്ജു വാര്യർ പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് മഞ്ജുവിന്‍റെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ഒന്നാണ് ഈ സിനിമയെന്നും അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്താണ് കൂടുതൽ പറയേണ്ടതെന്നും മഞ്ജു ചോദിക്കുന്നു (Manju Warrier Facebook post about Malaikottai Vaaliban Movie).

മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'സിനിമയിൽ സൃഷ്‌ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്‍റസിയും. അതിലെ അയുക്തികളാണ് അതിന്‍റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്‍റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

ട്രെയിലർ കണ്ട ശേഷം ഒരു ഫാന്‍റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്‌ഠന്‍റെ ഫ്രെയിമുകൾ.

തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്‌ത ആശയങ്ങളിലൂടെയും ചിത്രീകരണ രീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്' - മഞ്ജു വാര്യർ കുറിച്ചു.

പി എസ് റഫീക്കാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് വലിയ ബജറ്റിൽ മലൈക്കോട്ടൈ വാലിബൻ നിർമിച്ചത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്‌ദ്, മനോജ് മോസസ്, കഥ നന്ദി, മണികണ്‌ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ALSO READ: 'അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്, ഇനി വാലിബന്‍റെ തേരോട്ടം'; കുറിപ്പുമായി ഹരീഷ് പേരടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.