ETV Bharat / entertainment

'തലയ്ക്ക് തീപിടിച്ചുനിൽക്കുമ്പോൾ തമാശ പറയാൻ നേരമില്ല' ; ഇടിയുടെ പൊടിപൂരം, ടർബോ ജോസ് തിയേറ്ററിലേക്ക്, മമ്മൂട്ടി സംസാരിക്കുന്നു - Turbo movie Promotion

author img

By ETV Bharat Kerala Team

Published : May 16, 2024, 3:44 PM IST

മെയ് 23-ന് തിയേറ്ററുകളിൽ എത്തുന്ന ടര്‍ബോയെ കുറിച്ച് മമ്മൂട്ടി മാധ്യമങ്ങളോട്

MAMMOOTTY ABOUT TURBO MOVIE  TURBO JOSE MAMMOOTTY  ടർബോ സിനിമ മമ്മൂട്ടി  മിഥുന്‍ മാനുവല്‍ തോമസ് വൈശാഖ്
Mammootty (Source : Etv Bharat Reporter)

ടർബോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് (Source : Etv Bharat Reporter)

മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ടർബോ മെയ് 23-ന് തിയേറ്ററുകളിൽ. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടൻ മമ്മൂട്ടിയും അണിയറ പ്രവർത്തകരും കൊച്ചിയിൽ മാധ്യമങ്ങളുമായി സംവദിച്ചു. ടർബോ ജോസിന്‍റെ കഥാപാത്രത്തെ കുറിച്ച് ചർച്ച ചെയ്‌ത കാലം മുതൽ കൗതുകം എന്ന വസ്‌തുത തങ്ങളിൽ ഉണ്ടായിരുന്നു എന്ന് സംവിധായകൻ വൈശാഖ് പ്രതികരിച്ചു.

ഇത്തരത്തിലുള്ള അച്ചായൻ കഥാപാത്രം ആക്ഷന്‍റെ പശ്ചാത്തലത്തിൽ മമ്മൂക്ക ഇതിന് മുമ്പും ചെയ്‌തിട്ടുണ്ട്. അതേ പശ്ചാത്തലത്തിൽ മറ്റൊരു കഥാപാത്രമായി എത്തുമ്പോൾ മമ്മൂക്ക ടർബോ ജോസിനെ എപ്രകാരമാണ് ഉൾക്കൊള്ളാൻ പോകുന്നതെന്നുള്ള എക്സൈറ്റ്‌മെന്‍റ് ഞാനും മിഥുന്‍ മാനുവൽ തോമസും പലപ്പോഴും പരസ്‌പരം ചർച്ച ചെയ്‌തു.

സിനിമയുടെ ചർച്ചാവേളയിൽ പല സീനുകളും ഡയലോഗുകളും മിഥുൻ, മമ്മൂക്ക ഇങ്ങനെയായിരിക്കും അവതരിപ്പിക്കാൻ പോകുന്നതെന്നുള്ള രീതിയിൽ അഭിനയിച്ചുകാണിക്കുമായിരുന്നു. പക്ഷേ എനിക്ക് ഉറപ്പായിരുന്നു ഇത്തരത്തിൽ ഒന്നും ആയിരിക്കില്ല മമ്മൂക്ക ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പോകുന്നത് എന്ന്. പുതിയ കാലഘട്ടത്തിലെ അഭിനയ രീതികൾ അനുസരിച്ച് മമ്മൂട്ടി എന്ന നടൻ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി സിനിമയുടെ ചിത്രീകരണം നടന്ന 104 ദിവസങ്ങളിലും ഞാൻ ആസ്വദിച്ച ഘടകങ്ങളിൽ ഒന്നാണ്.

ടർബോയുടെ ഇതുവരെ പുറത്തിറങ്ങിയ പ്രമോഷണൽ വീഡിയോകളിലൂടെ സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് മാധ്യമപ്രവർത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കഥാപാത്രത്തെയും സിനിമയെയും പ്രേക്ഷകർ ഏറ്റെടുത്തെങ്കിൽ കൂടുതലൊന്നും പറയാനില്ലാതെ സ്ഥലം വിടുകയാണെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചുതുടങ്ങിയത്.

മലയോര കഥാപാത്രങ്ങൾ ഞാൻ ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകൻ പറഞ്ഞത്ര എക്സൈറ്റ്‌മെന്‍റ് ഒന്നും എനിക്ക് തോന്നിയില്ല. സാധാരണ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലെ ഞാൻ ടർബോ ജോസിനെയും കൈകാര്യം ചെയ്‌തു. മുൻ കഥാപാത്രങ്ങളുമായി സാമ്യത തോന്നാം. പക്ഷേ പരമാവധി മാറ്റി പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ സിനിമയുടെ ഭൂരിഭാഗം കഥാപശ്ചാത്തലവും തമിഴ്‌നാടാണ്. അതുകൊണ്ടുതന്നെ മറ്റ് കഥാപാത്രങ്ങൾക്ക് മലനാടൻ ഭാഷാശൈലി പിടിക്കേണ്ട കാര്യം സിനിമയിലില്ല. പ്രധാന കഥാപാത്രമായ ജോസ് മാത്രമാണ് മലനാടൻ ഭാഷയൊക്കെ കൈകാര്യം ചെയ്യുന്നത്. സിനിമയിൽ അത്യാവശ്യം തമാശയൊക്കെ ഉണ്ട്. സത്യത്തിൽ ഈ സിനിമയുടെ കഥയിൽ തമാശ പറയാനുള്ള സമയമില്ല. മനുഷ്യന്‍റെ തലയിൽ തീപിടിച്ചുനിൽക്കുമ്പോൾ തമാശ പറയാൻ സമയമില്ലല്ലോ.

സിനിമയുടെ കഥയുടെ കാര്യമാണ് പറഞ്ഞത്. കേന്ദ്ര കഥാപാത്രമായ ജോസിന്‍റെ എടുത്തുചാട്ടം കൊണ്ട് ജീവിതത്തിൽ സംഭവിച്ചുപോകുന്ന കുരുക്കുകളാണ് സിനിമയ്ക്ക് ആധാരം. ബാക്കി കഥ തിയേറ്ററിൽ കണ്ട് ആസ്വദിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

Also Read : യൂട്യൂബിൽ ആളിക്കത്തി 'ടർബോ' ട്രെയിലർ; 12 മണിക്കൂറിനുള്ളിൽ 2.3 മില്യൺ കാഴ്‌ചക്കാർ - Turbo Trailer

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.