ETV Bharat / entertainment

ജോസേട്ടന്‍റെ ഇടിയിൽ ബോക്‌സ് ഓഫീസ് തകർന്നു; ടർബോയ്‌ക്ക് ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ - TURBO WON SIX CRORE ON FIRST DAY

author img

By ETV Bharat Kerala Team

Published : May 24, 2024, 3:52 PM IST

മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ചിത്രം വാരികൂട്ടിയത്.

MAMMOOTTY NEW MOVIE  TURBO  TURBO FIRST DAY COLLECTION  TURBO FIRST DAY
ടർബോ പോസ്‌റ്റർ (ETV Bharat)

മെഗാസ്‌റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ചിത്രം വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2 കോടി രൂപയുടെ പ്രീ ബുക്കിങ്ങും നേടി സിനിമാ ചരിത്രത്തില്‍ 'ജോസേട്ടന്‍' തേരോട്ടം തുടരുകയാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ആദ്യദിന കളക്ഷൻ ആണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്‌ട്രാ ഷോകളും ടർബോയ്ക്കായി ചാർട്ട് ചെയ്‌തിട്ടുണ്ട്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പുകൊണ്ടും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി മുന്നേറുന്നു.

MAMMOOTTY NEW MOVIE  TURBO  TURBO FIRST DAY COLLECTION  TURBO FIRST DAY
ടർബോ പോസ്‌റ്റർ (ETV Bharat)

ടർബോ ജോസിന്‍റെ കിന്‍റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തീയയേറ്ററുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കാരണം 224 എക്‌സ്‌ട്രാ ഷോകളാണ് ആദ്യ ദിനം നടത്തിയത്. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ 40 ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50 ലധികം ലേറ്റ് നൈറ്റ് ഷോകളും ചാര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച വഴിത്തിരിവാണ് മമ്മൂട്ടി ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്‍റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തില്‍ മുന്നേറുകയാണ്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തിൽ 300ലധികം തീയറ്ററുകളിൽ ടർബോ പ്രദർശനം തുടരുന്നു.

2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്‍റേതാണ് തിരക്കഥ. ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തത്. പശ്ചാത്തല സംഗീതം ക്രിസ്‌റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.

ALSO READ: ചിരിക്കാനുണ്ട്, പക്ഷേ മുഴുനീള കോമഡി ചിത്രമല്ല; 'വൺസ്‌ അപ്പോൺ എ ടൈം ഇൻ കൊച്ചി'യെ കുറിച്ച് നാദിര്‍ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.