ETV Bharat / entertainment

'മാളികപ്പുറം' ടീം ഇനി അർജുൻ അശോകനൊപ്പം; ഭയപ്പെടുത്താൻ 'സുമതി വളവ്' വരുന്നു - horror film Sumathi Valavu

author img

By ETV Bharat Kerala Team

Published : May 25, 2024, 5:06 PM IST

ശ്യാം മോഹൻ, മാളവിക മനോജ് എന്നിവരും ഈ ഫാന്‍റസി ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

SUMATHI VALAVU UPDATES  MALIKAPPURAM TEAM NEXT MOVIE  അർജുൻ അശോകൻ സുമതി വളവ് സിനിമ  SUMATHI VALAVU TITLE LAUNCH
Sumathi Valavu (ETV Bharat)

'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിന് ശേഷം വാട്ടർമാൻ ഫിലിംസിന്‍റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നു. കൊച്ചിയിൽ വെള്ളിയാഴ്‌ച (മെയ് 24) നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് നിർമാതാക്കൾ ടൈറ്റിൽ പ്രേക്ഷകരുമായി പങ്കുവച്ചത്. 'സുമതി വളവ്' എന്നാണ് സിനിമയ്‌ക്ക് പേര് നൽകിയിരിക്കുന്നത്.

വിഷ്‌ണു ശശിശങ്കർ ആണ് ഈ ഹൊറർ ഫാന്‍റസി ചിത്രത്തിന്‍റെ സംവിധായകൻ. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത് രഞ്ജിൻ രാജാണ്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിഷ്‌ണു ശശിശങ്കറും അഭിലാഷ് പിള്ളയും രഞ്ജിൻ രാജും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് 'സുമതി വളവി'ന്.

SUMATHI VALAVU UPDATES  MALIKAPPURAM TEAM NEXT MOVIE  അർജുൻ അശോകൻ സുമതി വളവ് സിനിമ  SUMATHI VALAVU TITLE LAUNCH
'സുമതി വളവ്' ടൈറ്റിൽ പോസ്റ്റർ (ETV Bharat)

അർജുൻ അശോകൻ ആണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാം മോഹൻ, മാളവിക മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഓഗസ്റ്റിൽ സുമതി വളവിന്‍റെ ചിത്രീകരണം ആരംഭിക്കും.

പേര് സൂചിപ്പിക്കുന്നത് പോലെ നിഗൂഢതയും ഭയവും കൗതുകവും ഇടകലർത്തി, പ്രേക്ഷകർക്ക് ഒരു ഫാന്‍റസി അനുഭവം 'സുമതി വളവ്' സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ദിനേശ് പുരുഷോത്തമൻ ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് ഷെഫീക് മുഹമ്മദ്‌ അലിയും നിർവഹിക്കുന്നു. അജയ് മാങ്ങാടാണ് കലാസംവിധാനം. സൗണ്ട് ഡിസൈനർ : എം ആർ രാജാകൃഷ്‌ണൻ, കോസ്റ്റ്യൂം : സുജിത് മട്ടന്നൂർ, മേക്കപ്പ് : ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബിനു ജി നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പിആർഒ : പ്രതീഷ് ശേഖർ എന്നിവരാണ് 'സുമതി വളവ്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: കാനിൽ തിളങ്ങിയ ഇന്ത്യൻ താരകം; ആരാണ് അനസൂയ സെൻഗുപ്‌ത?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.