ETV Bharat / entertainment

കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ 2 -ലെ ആദ്യ ഗാനം 'പാര' പുറത്ത്; കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് - Kamal Haasan Indian 2s First Song

author img

By ETV Bharat Kerala Team

Published : May 22, 2024, 9:39 PM IST

ഉലകനായകൻ കമൽഹാസൻ ഐതിഹാസിക വേഷം വീണ്ടും അവതരിപ്പിക്കുന്ന ഇന്ത്യൻ 2 ജൂലൈ 12 തിയേറ്ററുകളിലെത്തും

ഇന്ത്യൻ 2  INDIAN 2 SONG  ഇന്ത്യൻ 2 വില ആദ്യ ഗാനം  PARA INDIAN 2S
Indian 2's First Song 'Para' Released (ETV Bharat)

എറണാകുളം: ഉലകനായകൻ കമൽഹാസനും സംവിധായകൻ ഷങ്കറും ഒരിക്കൽ കൂടി കൈകോർത്ത് റിലീസിനൊരുങ്ങുന്ന ചിത്രമായ 'ഇന്ത്യൻ 2' വിലെ ആദ്യ ഗാനം 'പാര' പുറത്ത്; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും. ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ 2. ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.

ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ 200 കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്. റിലീസായ ഗാനത്തിന്‍റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്‌റ്റണ്ട് സിൽവ, എക2സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ, പി ആർ ഒ - ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്‌ണർ .

Also Read : ഉലകനായകനൊപ്പം ഷങ്കർ; 'ഇന്ത്യൻ 2' ഷൂട്ടിങ് പൂർത്തിയായി, റിലീസ് ജൂണിൽ - Kamal Haasan Indian 2 Update

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.