ETV Bharat / entertainment

മഞ്ജു വാര്യരുടെ 'ഫൂട്ടേജ്' ഫസ്റ്റ് ലുക്കെത്തി; സൈജു ശ്രീധരന്‍റെ സംവിധാന അരങ്ങേറ്റം

author img

By ETV Bharat Kerala Team

Published : Feb 14, 2024, 7:52 PM IST

'ഫൂട്ടേജ്' ഈ വർഷം മെയിൽ തിയേറ്ററുകളിൽ എത്തും.

Manju Warrier Footage movie  Saiju Sreedharan directorial debut  Footage first look poster  ഫൂട്ടേജ് ഫസ്റ്റ് ലുക്ക്  സൈജു ശ്രീധരൻ മഞ്ജു വാര്യർ
Footage

ഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. മഞ്ജു വാര്യരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Manju Warrier - Saiju Sreedharan movie Footage). ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് (Footage movie's first look poster out).

Manju Warrier Footage movie  Saiju Sreedharan directorial debut  Footage first look poster  ഫൂട്ടേജ് ഫസ്റ്റ് ലുക്ക്  സൈജു ശ്രീധരൻ മഞ്ജു വാര്യർ
'ഫൂട്ടേജ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മെയിൽ 'ഫൂട്ടേജ്' തിയേറ്ററുകളിൽ എത്തും. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ഫൂട്ടേജിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. ഫൂട്ടേജിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിശാഖ് നായറും ഗായത്രി അശോകുമാണ് പോസ്റ്ററിൽ.

'അഞ്ചാം പാതിര', 'കുമ്പളങ്ങി നൈറ്റ്‌സ്', 'മഹേഷിൻ്റെ പ്രതികാരം' തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനക്കുപ്പായം അണിയുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്. സൈജു ശ്രീധരൻ ഈ സിനിമയുടെ നിർമാണത്തിലും പങ്കാളിയാണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ഫൂട്ടേജ് നിര്‍മിക്കുന്നത്.

രാഹുല്‍ രാജീവ്, സൂരജ് മേനോന്‍ എന്നിവർ ഈ ചിത്രത്തിന്‍റെ സഹനിർമാതാക്കളാണ്. സൈജു ശ്രീധരനൊപ്പം ഷബ്‌ന മുഹമ്മദും ചേർന്നാണ് ഫൂട്ടേജ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഷിനോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സൈജു ശ്രീധരന്‍ തന്നെയാണ്. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ ഒരുക്കുന്നത് ആസ്‌വികീപ്‌സെർച്ചിങ് ആണ്.

ലൈൻ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം, പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം - അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റിൽസ് - രോഹിത് കൃഷ്‌ണൻ, സ്റ്റണ്ട് - ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍ - നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് - ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്‌ട് ഡിസൈന്‍ - സന്ദീപ് നാരായണ്‍, പ്രൊഡക്ഷൻ മാനേജർ - രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ - എ എസ് ദിനേശ്, ശബരി എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.