ETV Bharat / entertainment

ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും മറുപേര്; ഹാപ്പി ബർത്ത് ഡേ വിക്രം - Chiyaan Vikram Birthday

author img

By ETV Bharat Kerala Team

Published : Apr 17, 2024, 2:45 PM IST

CHIYAAN VIKRAM 58TH BIRTHDAY  VIKRAM MOVIES  VIKRAM UPCOMING MOVIES  ചിയാൻ വിക്രം പിറന്നാൾ
chiyaan-vikram

ചിയാൻ വിക്രമിന് ഇന്ന് പിറന്നാൾ. 58-ാം വയസിലും സിനിമയോടുള്ള അഭിനിവേശമോ പ്രണയമോ തെല്ലും കുറഞ്ഞിട്ടില്ല വിക്രമിന്.

തെന്നിന്ത്യയുടെ പ്രിയതാരം ചിയാൻ വിക്രമിന്‍റെ പിറന്നാളാണിന്ന്. നിശ്‌ചയദാർഢ്യത്തിന്‍റെയും പകരുംവയ്‌ക്കാനില്ലാത്ത ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും, എന്തിനേറെ പറയുന്നു അതിജീവനത്തിന്‍റെയും മറുപേരായി മാറിയ വിക്രം. നടനാകണമെന്ന തന്‍റെ അടങ്ങാത്ത ആഗ്രഹത്തെ നിശ്ചയദാർഢ്യത്തിന്‍റെ കരുത്തിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ വിക്രം ഇന്നും സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള ഓട്ടത്തിലാണ്, പുതിയ രൂപത്തിൽ, ഭാവത്തിൽ തന്‍റെ ആരാധകർക്കരികിലേക്കെത്താൻ.

ഓരോ കഥാപാത്രത്തിനും അതിന്‍റെ പെർഫെക്ഷനുമായി വിക്രം എടുക്കുന്ന കഠിനാധ്വാനത്തെ കുറിച്ച് ആരാധർക്ക് എന്നും നൂറുനാവാണ്. വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനുംകൊണ്ട് ഓരോ വട്ടവും വിക്രം സിനിമാസ്വാദകരെ ഞെട്ടിക്കുന്നു, അടുത്തത് എന്ത് എന്ന കൗതുകത്തിൽ പ്രേക്ഷകർ കാത്തിരിപ്പ് തുടരുന്നു. ഇന്ന് 58-ാമത്തെ വയസിലും സിനിമയോടുള്ള അഭിനിവേശമോ പ്രണയമോ തെല്ലും കുറഞ്ഞിട്ടില്ല വിക്രമിന്. താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതുമായ സിനിമകൾ നോക്കിയാൽ അത് ബോധ്യമാവും.

ചെറുപ്പകാലം മുതൽ കെന്നഡി ജോൺ വിക്‌ടർ എന്ന വിക്രം മനസിൽ സൂക്ഷിച്ചുവച്ചതാണ് അഭിനയമോഹം. സിനിമാസ്വപ്‌നം കൊണ്ട് വീട്ടിൽ നിന്ന് ഒളിച്ചോടിയ ആളായിരുന്നു വിക്രമിന്‍റെ പിതാവ് പരമക്കുടി സ്വദേശിയായിരുന്ന ജോൺ വിക്‌ടർ (വിനോദ് രാജ്). പക്ഷേ ചെറിയ വേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ പിതാവിന്‍റെ സിനിമാഭിനിവേശം വിക്രമിനെ നാടകപാഠങ്ങൾ പഠിക്കാനും ക്ലാസിക്കൽ, സിനിമ നൃത്ത രൂപങ്ങളിൽ പ്രൊഫഷണലായി പരിശീലനം നേടാനും വഴിയൊരുക്കി.

സ്‌കൂൾ വിദ്യാഭ്യാസത്തിന് പിന്നാലെ അഭിനയത്തിലേക്ക് തിരിയാനായിരുന്നു വിക്രമിന്‍റെ 'പ്ലാൻ'. എന്നാൽ പിതാവിന്‍റെ നിർദേശത്തെ തുടർന്ന് കോളജിലെത്തി. ഇതിനിടെയാണ് വിക്രമിന് വലിയൊരു വാഹനാപകടം സംഭവിക്കുന്നത്. കാൽ മുറിച്ചുമാറ്റേണ്ടുന്ന സാഹചര്യംപോലുമുണ്ടായി. എന്നാൽ ഇരുപതിലേറെ സർജറികൾക്ക് വിധേയനായ അദ്ദേഹം തന്‍റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം അപകടത്തെ തരണംചെയ്‌തു.

സിനിമയിലേക്ക്: ആദ്യനാളുകളിൽ തമി­ഴിൽ­ നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വിക്രം പ്രത്യക്ഷപ്പെട്ടു. 1992­ ൽ പ്ര­ശ­സ്‌ത ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്‍റെ' മീര' എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­യിരുന്നു വി­ക്ര­മിന്‍റെ തുടക്കം. എന്നാൽ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മനർ­കൾ എന്ന സിനിമയിൽ നാ­യ­ക­നാ­യെങ്കിലും വിജയം തു­ണ­ച്ചി­ല്ല. പിന്നാലെ മല­യാ­ള­ത്തി­ലേ­ക്ക്.

മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സുരേഷ് ഗോ­പി­യോ­ടൊ­പ്പം രജപുത്രൻ പോ­ലെ­യു­ള്ള സിനിമക­ളി­ലും വേഷമിട്ടു. ക്യാപ്‌റ്റൻ രാ­ജു സം‌വിധാനം ചെ­യ്‌ത ഇതാ ഒരു സ്‌നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്‌ണന്‍റെ മയൂരനൃത്തം എന്നീ മല­യാ­ള­ചിത്ര­ങ്ങ­ളിൽ നാ­യ­ക­നായും വി­ക്രം എത്തി.

വിക്രം ചിയാൻ വിക്രമായ കഥ: വിക്രമിന് കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു സേതു. ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്. സേതു എന്ന ഗുണ്ടയുടെ വേഷമായിരുന്നു വിക്രമിന് ഈ സിനിമയിൽ. 'ചിയാന്‍' എന്നും ഈ കഥാപാത്രത്തിന് വിളിപ്പേരുണ്ടായിരുന്നു. വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങളാണ് ഈ കഥാപാത്രത്തിനായി വിക്രം വരുത്തിയത്.

21 കിലോയോളം ഭാരം കുറച്ചു, തല മൊട്ടയടിച്ചു. 1997 ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം റിലീസിനായി 1999 വരെ കാത്തിരിക്കേണ്ടിവന്നു. ഈ കാലയളവിൽ ഉടനീളം വിക്രം മറ്റ് സിനിമകൾ സ്വീകരിച്ചിരുന്നില്ല, സേതുവിന്‍റെ ലുക്കും തുടർന്നു. ആ ദിനങ്ങള്‍ തന്‍റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു എന്ന് വിക്രം പറഞ്ഞിരുന്നു. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു ആ ദിനങ്ങളെന്ന് വിക്രം പറയുകയുണ്ടായി.

എന്നാൽ സേതു വലിയ വിജയമാണ് തിയേറ്ററുകളിൽ നേടിയത്. ഇതോടെ വിക്രം ചിയാൻ വിക്രമായി. പിന്നീട് ധിൽ, ധൂൾ, സാമി തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുൻനിരനടനായി വിക്രം മാറി. 2003ലെ 'പിതാമഗൻ' എന്ന സിനിമ വിക്രത്തിന്‍റെ കരിയറിലെ പൊൻതൂവലാണ്, ഇതിലൂടെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി. പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ), മണിരത്നം (രാവൺ) തുടങ്ങിയവരുമായും വിക്രം കൈകോർത്തു.

'തങ്കലാനാ'ണ് വിക്രമിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തിലുള്ള 'ധ്രുവനച്ചത്തിര'വും പുറത്തിറങ്ങാനുണ്ട്. ഇനിയുമേറെ സിനിമകൾ, ഞെട്ടിപ്പിക്കുന്ന കഥാപാത്രങ്ങൾ വിക്രമിന്‍റേതായി വരുമെന്ന് ആരാധകർക്ക് ഉറപ്പാണ്, കാരണം അയാളുടെ പേര് ചിയാൻ വിക്രം എന്നാണല്ലോ!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.