ETV Bharat / entertainment

ആസിഫ് അലിയുടെ 'ലെവൽ ക്രോസ്‌'; എവി മീഡിയ കൺസൽട്ടൻസിയ്‌ക്ക് കർണാടകയിലെ വിതരണാവകാശം - Level Cross Movie

author img

By ETV Bharat Kerala Team

Published : May 24, 2024, 2:51 PM IST

ആസിഫ് അലിയെ കൂടാതെ അമല പോൾ, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ലെവൽ ക്രോസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

AV MEDIA CONSULTANCY  KARNATAKA DISTRIBUTION  JEETHU JOSEPH ASIF ALI MOVIE  ആസിഫ് അലി ചിത്രം ലെവൽ ക്രോസ്‌
LEVEL CROSS MOVIE (Source: ETV Bharat)

എറണാകുളം: ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം 'ലെവൽ ക്രോസി'ന്‍റെ കർണാടക വിതരണാവകാശം പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്‌സായ എവി മീഡിയ കൺസൽട്ടൻസി സ്വന്തമാക്കി. ആസിഫ് അലി തന്നെ നായകനായ കൂമൻ എന്ന ചിത്രത്തിന് ശേഷമാണു ജിത്തു ജോസഫ്-ആസിഫ് അലി കോമ്പിനേഷൻ വീണ്ടും എത്തുന്നത്. അമല പോൾ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം.

കർണാടകയിൽ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ വെങ്കടേശിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എവി മീഡിയ കൺസൽട്ടൻസി. തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ രജനീകാന്ത് ചിത്രം ജയിലർ, ശിവ കാർത്തികേയ കേന്ദ്ര കഥാപാത്രമായ ഡോക്‌ടർ, ചിലമ്പരശന്‍റെ മാനാട്, വിടുതലൈ, കാർത്തി ചിത്രം സർദാർ തുടങ്ങിയ ചിത്രങ്ങളുടെ വിതരണം എവി മീഡിയ കൺസൽട്ടൻസിക്ക് ആയിരുന്നു.

ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ധനുഷ് ചിത്രം രായിൻന്‍റെ വിതരണാവകാശവും എവി മീഡിയ കൺസൾട്ടൻസിക്കാണ്. ആസിഫ് അലി ചിത്രം ലെവൽ ക്രോസിലൂടെ ഇതുവരെയുള്ള വിജയ ചരിത്രം ആവർത്തിക്കാൻ തയ്യാറെടുക്കുകയാണിവര്‍. അതേസമയം ജിത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്‌ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന 'റാം' ന്‍റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്‍റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്‍റേതാണ്. ആസിഫ്, അമല, ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ആസിഫ് അലി, ഷറഫുദ്ദീൻ, അമലാപോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു.

താരനിരയിൽ മാത്രമല്ല ടെക്‌നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്‍റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്‍റെയും എഡിറ്റർ.

സംഭാഷണം: ആദം അയൂബ്ബ്: സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം: ലിന്റ്റ ജീത്തു. മേക്കപ്പ്: റോണക്‌സ്‌ സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ: പ്രേം നവാസ്. പിആർഓ മഞ്ജു ഗോപിനാഥ്.

ALSO READ: റെക്കോർഡ് തേരോട്ടവുമായി 'ടർബോ' ; കേരളത്തിൽ ആദ്യ ദിനം 224 എക്‌സ്‌ട്രാ ഷോകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.