ETV Bharat / entertainment

അസൂയ തോന്നുന്നു, മമ്മൂട്ടി എന്താണ് ചെയ്‌തിരിക്കുന്നത്? ഭ്രമയുഗം കണ്ട അനുഭവം പങ്കിട്ട് അനുരാഗ് കശ്യപ്

author img

By ETV Bharat Kerala Team

Published : Mar 7, 2024, 9:16 AM IST

Anurag Kashyap  Bramayugam  Mammootty  ഭ്രമയുഗം മമ്മൂട്ടി  അനുരാഗ് കശ്യപ്
Anurag Kashyap about Bramayugam movie

മലയാളം സിനിമ പ്രവര്‍ത്തകരോട് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്.

മ്മൂട്ടി - രാഹുൽ സദാശിവൻ കൂട്ടുകെട്ടിലിറങ്ങിയ ഭ്രമയുഗത്തെ (Bramayugam) പ്രശംസിച്ച് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് (Anurag Kashyap). മലയാളം സിനിമ പ്രവര്‍ത്തകരോട് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് കുറിച്ചത്. മമ്മൂട്ടി (Mammootty) എന്താണ് ചെയ്‌തിരിക്കുന്നത് എന്ന അത്ഭുതവും അദ്ദേഹം പ്രകടിപ്പിച്ചു.

കേരളത്തിലെ പ്രക്ഷകരുടെ ചങ്കൂറ്റവും ധൈര്യവുമാണ് മലയാള സിനിമയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്‌സ് ഡിയിലാണ് താരത്തിന്‍റെ പ്രതികരണം. ചിദംബരത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സി'നെയും (manjummel boys) അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു.

Anurag Kashyap  Bramayugam  Mammootty  ഭ്രമയുഗം മമ്മൂട്ടി  അനുരാഗ് കശ്യപ്
ഭ്രമയുഗത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്

അസാധാരണമായ നിലാവരം പുലർത്തുന്ന മുഖ്യധാരാ ചിത്രമെന്നായിരുന്നു അനുരാഗ് കശ്യപ് സിനിമയെ വിശേഷിപ്പിച്ചത്. വാച്ച്ലിസ്റ്റിൽ രണ്ട് തവണ ഈ സിനിമ കണ്ടതായും അദ്ദേഹം രേഖപ്പെടുത്തി (Anurag Kashyap about manjummel boys)

'അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ സിനിമ. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിലാണ് ചിത്രത്തിന്‍റേത്. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഈ അടുത്ത് റിലീസ് ചെയ്‌ത മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്'- അനുരാഗ് കശ്യപ് കുറിച്ചു. സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്‌സ് ഡിയിലാണ് താരം ചിത്രത്തെ പ്രശംസിച്ചത്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന് ലഭിക്കുന്നത്.

'മഞ്ഞുമ്മൽ ബോയ്‌സ്' ബോക്‌സ്‌ ഓഫിസിൽ നൂറ് കോടിയും കടന്നു പ്രദർശനം തുടരുകയാണ്. തമിഴ്‌നാട്ടിൽ ഉള്‍പ്പെടെ ചിത്രത്തിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഭ്രമയുഗവും മികച്ച പ്രകടനമാണ് ബോക്‌സ് ഓഫിസിൽ കാഴ്‌ചവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.