ETV Bharat / entertainment

'അദ്ദേഹത്തിന്‍റെ കണ്ണില്‍ എനിക്കത് മനസിലാകുമായിരുന്നു'; സംവിധായകന്‍ വസന്തബാലയെ കുറിച്ച് നടി ശ്രിയ റെഡ്ഡി - SRIYA REDDY ABOUT VASANTHABALAN

author img

By ETV Bharat Kerala Team

Published : May 8, 2024, 7:33 PM IST

SRIYA REDDY  VASANTHA BALAN  തലൈമൈ സെയലഗം  പുതിയ സിനിമ
sriya reddy about vasantha balan (Etv Bharat Network)

തന്‍റെ പുതിയ ചിത്രം 'തലൈമൈ സെയലഗം' സെറ്റിലെ അനുഭവമാണ് ശ്രിയ പങ്കുവച്ചത്

മുംബൈ : സംവിധായകൻ വസന്തബാലനൊപ്പമുള്ള അനുഭവം പങ്കിട്ട് നടി ശ്രിയ റെഡ്ഡി. വസന്തബാലന്‍ സംവിധാനം ചെയ്‌ത പൊളിറ്റിക്കൽ ത്രില്ലറായ 'തലൈമൈ സെയലഗം' എന്ന ചിത്രത്തിൽ കൊട്രവയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രിയ റെഡ്ഡിയാണ്. ദേശീയ അവാർഡ് ജേതാവായ വസന്തബാലൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ കിഷോർ, ആദിത്യ മേനോൻ, ഭരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിനിടയിലുളള അധികാരമോഹത്തിന്‍റെയും വഞ്ചനയുടെയും ഇടയില്‍ ഒരു സ്ത്രീയുടെ അധികാരന്വേഷണത്തിന്‍റെ കഥയാണ് തലൈമൈ സെയലഗം. 'ഞാൻ ശരിക്കും ചെയ്‌ത ഒരേയൊരു തയ്യാറെടുപ്പ് കൊട്രവയ്ക്കുവേണ്ടിയായിരുന്നു, ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം സംവിധായകനോട് കീഴടങ്ങിയിരിക്കുക എന്നത് മാത്രമായിരുന്നു. വസ്ത്രധാരണത്തിലോ ശരീരഭാഷയിലോ ആകട്ടെ, മിക്ക കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുവാൻ അദ്ദേഹത്തെ അനുവദിച്ചു.

ചിലപ്പോൾ അദ്ദേഹം കൂടുതലൊന്നും പറയാത്ത സമയങ്ങളുണ്ട്, അത് അദ്ദേഹത്തിന്‍റെ കണ്ണുകളിലൂടെ എനിക്ക് മനസിലാകുമായിരുന്നു. അദ്ദേഹത്തിന്‍റെ മുഴുവൻ ടീമിനുമൊപ്പം വർക്ക് ചെയ്യുന്നത് വളരെ മനോഹരമായ അനുഭവമായിരുന്നു. കൂടാതെ, എന്‍റെ സഹനടനായ കിഷോറും ഞാനും സെറ്റിൽ നന്നായി ആസ്വദിച്ചു' -ശ്രിയ പറഞ്ഞു.

അടുത്തിടെയാണ് സിനിമയുടെ രസകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മെയ് 17-ന് സീ ഫൈവിലൂടെ ചിത്രം പുറത്തിറങ്ങും. റഡാൻ മീഡിയ വർക്ക്‌സിന്‍റെ ബാനറിൽ രാധിക ശരത്കുമാറാണ് ചിത്രം നിർമിക്കുന്നത്.

Also Read: 18 മണിക്കൂർ നീണ്ട ഷൂട്ടിങ്; ഭൂൽ ഭുലയ്യ 3 ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കിട്ട് കാർത്തിക് ആര്യൻ - Bhool Bhulaiyaa 3 Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.