ETV Bharat / entertainment

'പികു'വിന്‍റെ 9 വർഷങ്ങൾ: ഓർമകൾ പങ്കുവച്ച് ദീപിക, ഇർഫാൻ ഖാനെ മിസ് ചെയ്യുന്നുവെന്നും താരം - 9 Years Of Piku

author img

By ETV Bharat Kerala Team

Published : May 8, 2024, 2:41 PM IST

ഷൂജിത് സർകാർ സംവിധാനം ചെയ്‌ത 'പികു' 2015ൽ ആണ് തിയേറ്ററുകളിൽ എത്തിയത്.

DEEPIKA PADUKONE ABOUT PIKU  DEEPIKA PADUKONE SHARES PIKU MEMORY  പികു സിനിമ  SHOOJIT SIRKAR FILMS
Piku Movie (Source: ETV Bharat Network)

ട്ടേറെ സിനിമാസ്വാദകർ നെഞ്ചേറ്റിയ ബോളിവുഡ് ചിത്രമാണ് 'പികു'. ഷൂജിത് സർകാർ സംവിധാനം ചെയ്‌ത് 2015ൽ തിയേറ്ററുകളിൽ എത്തിയ ഈ ചിത്രത്തിൽ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ഇൽഫാൻ ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇന്നിതാ 'പികു' പുറത്തിറങ്ങി 9 വർഷം പൂർത്തിയാകുന്ന വേളയിൽ സിനിമയുടെ ഷൂട്ടിങ് ഓർമകളും സഹപ്രവർത്തകർക്കൊപ്പമുള്ള അനുസ്‌മരണീയമായ നിമിഷങ്ങളും പങ്കുവച്ചിരിക്കുകയാണ് ദീപിക പദുക്കോൺ.

ചിത്രത്തിലെ ഒരു സ്റ്റിൽ പങ്കിട്ടുകൊണ്ടാണ് പികുവിലെ സഹതാരങ്ങളുമായുള്ള ഓർമകളെ റീൽ പികു പൊടിതട്ടിയെടുത്തത്. ഹൃദയസ്‌പർശിയായ ഒരു അടിക്കുറിപ്പും താരം എഴുതിയിട്ടുണ്ട്. 'അമിതാഭ് ബച്ചൻ ഞാൻ എത്രമാത്രം കഴിക്കുന്നുവെന്ന് എല്ലാവരോടും പറയാൻ ഏറെ ഇഷ്‌ടപ്പെടുന്നു!. ഓ, ഇർഫാൻ ഞങ്ങൾ നിങ്ങളെ എത്രമാത്രം മിസ് ചെയ്യുന്നു!' -ദീപിക കുറിച്ചു. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, അന്തരിച്ച നടൻ ഇർഫാൻ ഖാൻ എന്നിവർ സംഭാഷണത്തിൽ മുഴുകിയിരിക്കുന്നത് കാണാം. സംവിധായകൻ ഷൂജിത് സർകാരിനെയും ദീപിക ടാഗ് ചെയ്‌തിട്ടുണ്ട്.

സിനിമാസെറ്റിലെ ഇവരുടെ സൗഹൃദവും ആത്മബന്ധവുമെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. ഒപ്പം സെറ്റിലെ അവരുടെ രസകരമായ ഇടപെടലുകളെയും ദീപികയുടെ കാപ്‌ഷൻ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിൽ ദീപികയുടെ അച്ഛനായാണ് അമിതാഭ് എത്തുന്നത്. ചാരനിറത്തിലുള്ള കുർത്തയിലും വെള്ള പൈജാമയിലുമാണ് ഫോട്ടോയിൽ ബിഗ് ബി. തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇർഫാനും ദീപികയും നടൻ്റെ എതിർവശങ്ങളിൽ ഇരിക്കുന്നതും അദ്ദേഹം പറയുന്നത് ക്ഷമയോടെ കേൾക്കുന്നതും കാണാം.

ALSO READ: ന്യൂ തഗ് ഇൻ ടൗൺ; 'തഗ് ലൈഫി'ൽ കമൽഹാസനോടൊപ്പം ചിമ്പുവും, വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.