ETV Bharat / education-and-career

'കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരണം'; ഡി കെ ശിവകുമാർ

author img

By ETV Bharat Kerala Team

Published : Jan 23, 2024, 5:12 PM IST

മാറുന്ന സാങ്കേതിക വിദ്യക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്തും മാറ്റം വരുത്തണമെന്ന് ഡി കെ ശിവകുമാർ.

DK Shiva Kumar  ഡി കെ ശിവകുമാർ  സെന്‍റർ ഓഫ് എക്‌സലൻസ്  CISCE
DK Shiva Kumar About The Need Of Change In Education

ഹൈദരാബാദ്: ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ജീവിക്കുന്ന നമ്മൾ അതിനനുസൃതമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തും വരുത്തണമെന്ന് കർണാടക ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു (DK Shiva Kumar about the need of change in education). ഹൈദരാബാദിലെ ഹബ്‌സിഗുഡയിൽ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സി. ഐ. എസ്‌. സി. ഇ) ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്‍റർ ഓഫ് എക്‌സലൻസിന്‍റെ പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്‌ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1.44 ലക്ഷം ചതുരശ്ര അടിയിൽ 6 നിലകളിലായി ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സെന്‍റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന് റസിഡൻഷ്യൽ ബ്ലോക്കും ഉണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ പത്താം ക്ലാസ്, ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തുന്നുണ്ട് ഹൈദരാബാദിലെ ഹബ്‌സിഗുഡയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഹൈദരാബാദിൽ പുതിയ സെന്‍റർ ഫോർ എക്‌സലൻസ് ആരംഭിക്കുകയാണെന്നും സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതിയ പരീക്ഷണങ്ങൾ നടത്തുമെന്നും സി. ഐ. എസ്‌. സി. ഇ (Council for the Indian School Certificate Examination) ചെയർമാൻ ഇമ്മാനുവൽ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 2750 സ്‌കൂളുകളും, മറ്റ് 5 രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ അംഗങ്ങളാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2020ലെ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ പരീക്ഷകൾ നടത്തുന്നത്.

സി. ഐ. എസ്‌. സി. ഇ ഇന്ത്യയിൽ മാത്രമല്ല, ലോകത്തും മികച്ച വിദ്യാർത്ഥികളെ സൃഷ്‌ടിക്കുന്നുണ്ടെന്ന് ശിവകുമാർ (Chief Minister of Karnataka DK Shivakumar) പറഞ്ഞു. ഇന്നലെ നടന്ന ചടങ്ങിൽ രമാദേവി ഹൈസ്‌കൂളിലെ വിദ്യാർഥികൾ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.