ETV Bharat / education-and-career

സിബിഎസ്‌ഇ പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചു; രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്ക് - CBSE Plus Two Result

author img

By PTI

Published : May 13, 2024, 12:44 PM IST

സിബിഎസ്‌ഇ പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.

CBSE PLUS TWO RESULT ANNOUNCED  CBSE PLUS TWO RESULT 2024  സിബിഎസ്‌ഇ പ്ലസ്‌ ടു ഫലം  സിബിഎസ്‌ഇ പ്ലസ്‌ ടു പരീക്ഷ 2024
CBSE PLUS TWO RESULT (Source: Etv Bharat Network)

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം 87.33 ആയിരുന്നു വിജയ ശതമാനം.

പെണ്‍കുട്ടികളാണ് ഇത്തവണത്തെ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചത്. ആൺകുട്ടികളുടെ വിജയ ശതമാനത്തേക്കാൾ 6.40 ശതമാനം ഉയർന്നതാണ് പെണ്‍കുട്ടികളുടെ വിജയ ശതമാനം. 24,068 വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 1,16,145 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.

തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്ത് ഏറ്റവും ഉയർന്ന വിജയശതമാനം. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പരീക്ഷ ഫലം ലഭിക്കുന്നതിന് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.