ETV Bharat / bharat

ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല ; 45കാരനെ മദ്യക്കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്

author img

By ETV Bharat Kerala Team

Published : Mar 7, 2024, 12:12 PM IST

Murder for refusing to have sex  Telangana murders  murders after refusing sex  തെലങ്കാന കൊലപാതകം  ലൈംഗിക ബന്ധം നിരസിച്ചതില്‍ കൊല
youth-killed-middle-aged-man-for-refusing-sex

ബിഹാര്‍ സ്വദേശി രമേശ് റാം ആണ് കൊല്ലപ്പെട്ടത്. പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ശിവ പൂജന്‍ റിമാന്‍ഡില്‍

ജെഡിമെറ്റ്‌ല (തെലങ്കാന) : ലൈംഗിക ബന്ധം നിരസിച്ചതിനെ തുടര്‍ന്ന് 45കാരനെ 26കാരന്‍ മദ്യക്കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി (killed for refusing sex). തെലങ്കാനയിലെ ജെഡിമെറ്റ്‌ലയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് സംഭവം. ബിഹാര്‍ സ്വദേശി രമേശ് റാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അയോധ്യ സ്വദേശി ശിവ പൂജനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ബിഹാര്‍ സ്വദേശിയായ 45കാരന്‍ രമേശ് റാം ജോലിക്കായാണ് തെലങ്കാനയില്‍ എത്തിയത്. ജെഡിമെറ്റ്‌ലയിലെ രാംറെഡ്ഡിനഗറിലായിരുന്നു രമേശ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനായി രമേശ് ഷാപൂര്‍നഗറിലേക്ക് പോയിരുന്നു.

എന്നാല്‍ യാത്രാമധ്യേ ഇയാള്‍ മദ്യപിക്കുകയുണ്ടായി. പിന്നീട് ബാങ്കിലേക്ക് പോകാതെ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. മടക്കയാത്രയില്‍ ഇയാള്‍ രണ്ടിടത്ത് ബോധരഹിതനായി വീണിരുന്നു. ഇത്തരത്തില്‍ റോഡില്‍ ബോധരഹിതനായി വീണ സമയത്താണ് സഹായം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ശിവപൂജന്‍ എത്തിയത്. യുവാവ് തന്നെ സ്വയം പരിചയപ്പെടുത്തുകയും രമേശ് റാമിനെ രാംറെഡ്ഡിനഗറില്‍ എത്തിക്കാമെന്ന് അറിയിക്കുകയും ചെയ്‌തു. ശിവപൂജന്‍റെ വാക്ക് വിശ്വസിച്ച് അയാള്‍ക്കൊപ്പം രമേശ് യാത്ര തിരിച്ചു.

Also Read: കല്ലുകൊണ്ട് തലയ്‌ക്കടിയേറ്റ യുവാവ് മരിച്ചു; 4 പേര്‍ക്കെതിരെ കേസ്

എന്നാല്‍ രാംറെഡ്ഡിനഗറിന് പകരം എച്ച്എംടി വനമേഖലയിലേക്കാണ് ശിവപൂജന്‍ രമേശ് റാമിനെ കൊണ്ടുപോയത്. അവിടെ വച്ച് ഇരുവരും മദ്യപിച്ചു. മദ്യലഹരിയില്‍ ശിവപൂജന്‍ രമേശിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ രമേശ് വഴങ്ങാതിരുന്നതോടെ ശിവപൂജന്‍ പ്രകോപിതനാവുകയായിരുന്നു. പിന്നാലെ യുവാവ് മദ്യക്കുപ്പികൊണ്ട് രമേശിനെ ആക്രമിച്ച് കൊലപ്പെടുത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജെഡിമെറ്റ്‌ല പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി ശ്രീനിവാസ റാവു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.