ETV Bharat / bharat

റെയ്‌ഡിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌ത് അക്രമികള്‍

author img

By ETV Bharat Kerala Team

Published : Feb 19, 2024, 3:29 PM IST

Woman police Inspector manhandled  Raid At Gambling Den In Odisha  ഒഡീഷയിൽ റെയ്‌ഡ്  ഒഡീഷയിൽ വനിതാ പൊലീസിന് മർദനം  ചൂതാട്ട കേന്ദ്രം
Woman Police Inspector Manhandled During A Raid At Gambling Den In Odisha

ഒഡീഷയിലെ ബാലസോർ ജില്ലയിൽ ചൂതാട്ട കേന്ദ്രത്തിൽ നടന്ന റെയ്‌ഡിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌ത് അക്രമികള്‍

ഒഡീഷ: ചൂതാട്ട കേന്ദ്രത്തിൽ നടന്ന റെയ്‌ഡിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ മർദനം. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ അക്രമികളെ അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച തൽസാറി മറൈൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ചമ്പാബതി സോറനും മറ്റ് മൂന്ന് പൊലീസുകാരും ചേർന്ന് നടത്തിയ പെട്രോളിങ്ങിനിടെ ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്‌ഡ്‌ നടത്തിയത്.

ഉദയ്‌പുർ വില്ലേജിലെ ഒരു വീട്ടിൽ അനധികൃത ചൂതാട്ടം നടക്കുന്നുവെന്നായിരുന്നു വിവരം. ഇതേ തുടർന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസുകാരെ സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാരില്‍ ചിലർ മർദിക്കുകയായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമികൾ മുറിയിൽ പൂട്ടിയിട്ടതായും പരാതിയുണ്ട്. ഭോഗ്രായി പൊലീസ് സ്റ്റേഷനിലേയും ചന്ദനേശ്വർ ഔട്ട്‌പോസ്റ്റിലേയും പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെട്ടുത്തിയത്.

പെട്രോളിങ്ങിനിടെ അനധികൃത ചൂതാട്ടം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും സംഘത്തെയും നാട്ടുകാർ തടഞ്ഞു വയ്ക്കുകയും മർദിക്കുകയുമായിരുന്നെന്ന് ജലേശ്വര് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിലീപ് സാഹു പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ 20 പേരെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.