ETV Bharat / bharat

പശ്ചിമ ബംഗാള്‍ ചുഴലിക്കാറ്റ്; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി - WB hailstorm kills four people

author img

By ETV Bharat Kerala Team

Published : Apr 1, 2024, 4:12 PM IST

ചുഴലിക്കാറ്റിൽ നാല് പേരാണ് മരിച്ചത്. മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

WEST BENGAL HAILSTORM  JALPAIGURI HAILSTORM  MAMATA BANERJEE  HAILSTORM IN BENGAL
West Bengal Hailstorm: Many Died And Injured, Mamata Banerjee Meets Victims At Hospital

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ചുഴലിക്കാറ്റ് ബാധിതരെ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലെത്തി സന്ദർശിച്ചു. ജൽപായ്‌ഗുരി ജില്ലയില്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് പേർ മരിച്ചു. 170ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 49 പേരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തതായും അത്യാഹിത വിഭാഗത്തിൽ 170ലധികം രോഗികൾ ചികിത്സ തേടിയതായും ജൽപായ്‌ഗുരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.

ദുരന്തത്തിൽ നാല് പേർ മരിച്ചതായും നിരവധി വീടുകൾ തകർന്നതായും മമത മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഗവർണർ സി വി ആനന്ദ ബോസ് രാജ്ഭവനിൽ എമർജൻസി സെൽ രൂപീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നേതാക്കളും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു കൊണ്ട് നരേന്ദ്ര മോദി എക്‌സിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ജൽപായ്‌ഗുരി മേഖലയിലെ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ ബംഗാളിലെ ബിജെപി പ്രവർത്തകരോടും അദ്ദേഹം അഭ്യർഥിച്ചു.

ദുരന്ത ബാധിതർക്ക് ഒപ്പം നിൽക്കുമെന്ന് മമതയും മുൻപ് എക്‌സിൽ കുറിച്ചിരുന്നു. ചുഴലിക്കാറ്റില്‍ നാല് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായും പരിക്കേറ്റതായും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും മരങ്ങൾ വീണതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ജില്ല ഭരണകൂടം എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും മമത പറഞ്ഞിരുന്നു.

ഞായറാഴ്‌ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് വീശിയത്. കാല്‍ബൈശാഖി, ജയ്‌പാല്‍ഗുഡി സദര്‍, മൈനാഗുഡി മേഖലകളിലാണ് ഏറ്റവും അധികം നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. പലയിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ പൂർവസ്ഥിതിയിലാക്കാൻ ദുരന്ത നിവാരണ സേനയടക്കം രംഗത്തുണ്ട്. മരങ്ങള്‍ കടപുഴകി, വൈദ്യുതി തൂണുകള്‍ പലതും തകര്‍ന്നു വീണതോടെ വൈദ്യുതി ബന്ധവും നിലച്ചു.

Also read: പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ്: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.