ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; 'മന്ത്രിമാരായ എസ്‌ ജയശങ്കറും നിര്‍മല സീതാരാമനും മത്സരിക്കും': പ്രഹ്ലാദ് ജോഷി

author img

By ETV Bharat Kerala Team

Published : Feb 26, 2024, 4:45 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മാണ്ഡ്യയിലെ ടിക്കറ്റ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കും. മന്ത്രിമാരായ എസ്. ജയശങ്കറും ധനമന്ത്രി നിർമല സീതാരാമനും

Mandya Lok Sabha Ticket Issue  Union Minister Prahlad Joshi  Lok Sabha Election 2024  മന്ത്രി പ്രഹ്ലാദ് ജോഷി  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Jaishankar And Nirmala Sitharaman will Contest In Lok Sabha Election Said Prahlad Joshi

ഹുബ്ബള്ളി (കർണാടക): വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ധനമന്ത്രി നിർമല സീതാരാമനും ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാല്‍ ഇരുവരും എവിടെ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം. കര്‍ണാടകയിലെ ഹുബ്ബഹള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പ്രഹ്ലാദ് ജോഷി (Union Minister Prahlad Joshi).

മന്ത്രിമാരായ ജയശങ്കറും നിര്‍മല സീതാരാമനും കര്‍ണാടകയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ ആയിരിക്കും മത്സരത്തിനിറങ്ങുക. മത്സരിക്കുന്ന മണ്ഡലങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു (Finance Minister Nirmala Sitharaman). മാണ്ഡ്യ ലോക്‌സഭ ടിക്കറ്റ് വിതരണ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു (Minister S. Jaishankar).

പാർട്ടി ദേശീയ നേതാക്കൾ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതില്‍ ബിജെപിക്കോ ജെഡിഎസിനോ പ്രശ്‌നങ്ങളില്ല. സാധാരണ ഒരു കുടുംബത്തില്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ വലിയൊരു പാര്‍ട്ടിയും നിരവധി നേതാക്കളും പ്രവര്‍ത്തകരുമുള്ള പാര്‍ട്ടിയിലും അത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ എല്ലാം പരിഹരിക്കപ്പെടും (Mandya Lok Sabha Ticket Distribution Issue). മാണ്ഡ്യയിൽ നിന്നുള്ള സിറ്റിങ് എംപി സുമലതയും ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമ്മിലുള്ള സഹകരണത്തോടെ ടിക്കറ്റ് വിതരണ തർക്കം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.