ETV Bharat / bharat

'കടുവകൾക്ക് ഇണചേരാന്‍ തടസ്സമില്ല'; നിരോധനം നീക്കി നെഹ്‌റു സുവോളജിക്കൽ പാർക്ക് അധികൃതർ - After 4 Years tigers reunite

author img

By ETV Bharat Kerala Team

Published : May 22, 2024, 5:47 PM IST

Updated : May 22, 2024, 6:51 PM IST

സെൻട്രൽ സൂ പാര്‍ക്കിലെ ആൺ-പെൺ കടുവകൾ വീണ്ടും ഒന്നിക്കുന്നു. നേരത്തെ ഏര്‍പ്പെടുത്തിയ പ്രജനന നിരോധനം പിൻവലിച്ചു. രണ്ട് കടുവകൾ ഗർഭിണിയായി.

NEHRU ZOOLOGICAL PARK HYDERABAD  TIGERS REUNITE  കടുവകൾ ഒന്നിക്കുന്നു  LIFTED BAN ON PROGENY
നെഹ്‌റു സുവോളജിക്കൽ പാർക്കിലെ കുടുവകൾ (Source: ETV Bharat)

ഹൈദരാബാദ്: നാലുവർഷത്തിനു ശേഷം നെഹ്‌റു സൂ പാർക്കിലെ ആൺ-പെൺ കടുവകൾ വീണ്ടും ഒന്നിക്കുന്നു. സെൻട്രൽ സൂ അതോറിറ്റി നേരത്തെ ഇവയുടെ ഇണചേരലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിശ്ചിത പ്രദേശത്തിനപ്പുറത്ത് കടന്ന് ഇവ ഇണചേര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

വർഷങ്ങളോളം ആൺ കടുവയേയും പെൺ കടുവയേയും സമ്പർക്കത്തിൽ നിന്ന് അകറ്റി നിർത്തി. ഇണയെ പിരിഞ്ഞ് ജീവിക്കാനാവാത്ത പല മ്യഗങ്ങളും ഇതിനിടയില്‍ മരിച്ചു. തുടര്‍ന്ന് ചില മ്യഗങ്ങളെ മറ്റ് മൃഗശാലകളിലേക്ക് അയച്ച് പുതിയ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിച്ചു നല്‍കി. ഏകാന്ത ജീവിതം ആസ്വദിക്കുന്ന നിരവധി മൃഗങ്ങളെയും പക്ഷികളെയും ഇവിടെ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കി.

2 കടുവകൾ ഗർഭിണി

നിലവിൽ വെള്ളക്കടുവകള്‍ ഉള്‍പ്പെടെ 18 റോയൽ ബംഗാൾ കടുവകളാണ് മൃഗശാലയിൽ ഉള്ളത്. നാല് മാസം മുമ്പ് സന്തതി നിരോധനം പിൻവലിച്ചതിന് ശേഷം അടുത്തിടെ രണ്ട് കടുവകൾ ഗർഭിണിയായി. രണ്ട് മാസത്തിനുള്ളിൽ കടുവക്കുഞ്ഞുങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ

ജനിതക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ

മൃഗശാലയിൽ 18 കടുവകളും 19 സിംഹങ്ങളുമുണുളളത്. ഭൂരിപക്ഷവും ഒരേ സഹോദരീ സഹോദരന്മാരാണ്. അത്തരത്തില്‍ കുടെപ്പിറപ്പുകൾ ഇണചേര്‍ന്ന് ജനിക്കുന്ന കുട്ടികൾ ദുർബലരാകാമെന്നും അവയ്‌ക്ക് രോഗങ്ങളും ജനിതക പ്രശ്‌നങ്ങളും ഉണ്ടാകാമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യങ്ങൾ മറികടക്കാൻ ഹരിയാനയിലെ റോട്ടക് മൃഗശാലയിൽ നിന്ന് രണ്ട് ജോഡി കടുവകളെ ഉടൻ കൊണ്ടുവരും.

NEHRU ZOOLOGICAL PARK HYDERABAD  TIGERS REUNITE  കടുവകൾ ഒന്നിക്കുന്നു  LIFTED BAN ON PROGENY
നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹം (Source: ETV Bharat)

ഗുജറാത്തിലെ ജുനഗഡ് മൃഗശാലയിൽ നിന്ന് ഒരു ജോടി സിംഹങ്ങളെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്ന് ഒരു പെൺ ജിറാഫ്, മ്ലാവ്, വൈറ്റ് ബക്ക്, ബ്ലാക്ക് ബക്ക് എന്നിവയും കാൺപൂരിൽ നിന്ന് മറ്റ് ചില മൃഗങ്ങളെയും ഏതാനും മാസങ്ങൾക്കുള്ളിൽ സിറ്റി മൃഗശാലയിലേക്ക് കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സീബ്രയെയും കാട്ടുനായ്ക്കളെയും കൊണ്ടുവരാൻ ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള മൃഗശാലകളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.

ഇണയില്ലാത്തവർ

പെൺ കാറ്റ്ഫിഷ്, ഫിമെയില്‍ റാസ്‌റ്റസ് സ്പോട്ടഡ് ക്യാറ്റ്സ്, സ്ക്വരൽ മങ്കീസ്, സീക്രട്ട് ബാബൂണുകൾ, സിൽവർ കസ്‌റ്റഡ് കോക്കറ്റൂസ്, ജിറാഫ്, മൗണ്ടൻ ഷീപ്, വിവിധതരം മക്കാവ് പക്ഷികൾ തുടങ്ങി 23 ഇനം മൃഗങ്ങൾ വർഷങ്ങളായി മൃഗശാലയിൽ ഏകാന്ത ജീവിതം ആസ്വദിക്കുന്നു. കൂട്ടില്ലാത്തത് മൂലം അവരുടെ അവസ്ഥ മോശമാണ്. നെഹ്‌റു സൂ പാർക്കിലെ ഉദ്യോഗസ്ഥർ മൈസൂർ, ചെന്നൈ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ പാർക്കുകളില്‍ നിന്ന് മ്യഗങ്ങളെ കൊണ്ടുവന്ന് ഇവിടുത്തെ മ്യഗങ്ങളുമായി ഇണ ചേര്‍ക്കാന്‍ പദ്ധതിയിടുന്നുണ്ട്.

NEHRU ZOOLOGICAL PARK HYDERABAD  TIGERS REUNITE  കടുവകൾ ഒന്നിക്കുന്നു  LIFTED BAN ON PROGENY
നെഹ്‌റു സുവോളജിക്കൽ പാർക്കിലെ ആനകൾ (Source: ETV Bharat)

രാത്രികാല ജീവികൾക്കായി

40 വർഷം മുമ്പ്, രാത്രികാല ജീവികൾക്കായുളള മൃഗസംരക്ഷണ കേന്ദ്രം നിർമ്മിച്ചു. അന്നത്തെ മാനദണ്ഡങ്ങൾക്കനുസൃതമായി സൂര്യപ്രകാശം കടക്കാത്ത വിധത്തിലാണ് കെട്ടിടം നിർമ്മിച്ചത്. അത് മൂങ്ങകൾ, മുള്ളൻപന്നികൾ, പൂച്ചകൾ എന്നിവയുടെ ജീവനാശത്തിന് കാരണമായി. പിന്നീട് പുതിയ സാങ്കേതിക വിദ്യകൾ വന്നു അതനുസരിച്ചുളള ആധുനിക കെട്ടിടം നിർമിക്കേണ്ടതുണ്ട്. അതുവരെ നിലവിലുള്ള കെയർ സെൻ്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

NEHRU ZOOLOGICAL PARK HYDERABAD  TIGERS REUNITE  കടുവകൾ ഒന്നിക്കുന്നു  LIFTED BAN ON PROGENY
നെഹ്‌റു സുവോളജിക്കൽ പാർക്കിലെ ഹിപ്പോ (Source: ETV Bharat)

മൃഗശാലയിലെ ക്യൂറേറ്റർക്ക് പറയാനുള്ളത്

സന്ദർശകർക്ക് ജന്തുശാസ്‌ത്രപരമായ വിവരവും വിനോദവും നല്‍കുന്നതിനൊപ്പം വന്യജീവി സംരക്ഷണവും നൽകുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് മൃഗശാലയിലെ ക്യൂറേറ്റർ ഡോ. സുനിൽ എസ്. ഹിരേമത്ത് പറയുന്നു. മൃഗശാലയിലെ മൃഗങ്ങളുടെ എണ്ണം കൂടുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ. വർഷങ്ങളായി ഏകാന്തജീവിതം നയിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഇണചേരാനുള്ള അവസരം ഒരുക്കുന്നുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ശുദ്ധജലവും നൽകുന്നുണ്ട്. കുടിവെള്ളത്തിനായി ഓരോ വർഷവും വാട്ടർ ബോർഡിന് ഒരു കോടി രൂപയാണ് നല്‍കുന്നതെന്നും ഡോ. സുനിൽ പറഞ്ഞു.

Also Read: ഈച്ച ശല്യം അതിരൂക്ഷം; ഭക്ഷണം പാകം ചെയ്യാന്‍ പോലുമാവുന്നില്ല, പൊറുതിമുട്ടി കുരിയച്ചിറ നിവാസികള്‍, മാലിന്യപ്ലാന്‍റിനെതിരെ പരാതി

Last Updated : May 22, 2024, 6:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.