ETV Bharat / bharat

ത്രികോണ പ്രണയം; അധ്യാപകൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

author img

By ETV Bharat Kerala Team

Published : Jan 30, 2024, 4:34 PM IST

ത്രികോണ പ്രണയത്തെ തുടർന്ന് രണ്ട് സഹപ്രവർത്തകരെ സ്‌കൂൾ ലൈബ്രറിയിൽ വച്ച് വെടിവെച്ചു കൊന്ന ശേഷം അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജാർഖണ്ഡിലെ ഗോഡ്‌ഡ ജില്ലയിലാണ് സംഭവം. ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Jharkhand teachers murder  Teacher shot dead two colleagues  ത്രികോണ പ്രണയം  കൊലപാതകം
Teacher Shot Dead Two Colleagues At Jharkhand And Committed Suicide After The Murder

റാഞ്ചി: ജാർഖണ്ഡിലെ ഗോഡ്‌ഡ ജില്ലയിൽ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്ന ശേഷം അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു (Teacher shot dead two colleagues at Jharkhand and committed suicide after the murder). ഛത്ര ഹൈസ്‌കൂളിൽ ഇന്ന് (30-01-2024) രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അധ്യാപകനായ രവി രഞ്ചൻ ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇതേ സ്‌കൂളിലെ അധ്യാപകരായ ആദർശ് സിങും മറ്റൊരു അധ്യാപികയുമാണ് മരിച്ചത്.

പോരെയഹത് സ്റ്റേഷൻ പരിധിയിൽ വരുന്ന ഛത്ര മേഖലയിലാണ് സംഭവം. പ്രതി സഹപ്രവർത്തകരായ അധ്യാപകനെയും അധ്യാപികയേയും ജോലി ചെയ്യുന്ന സ്‌കൂളിലെ ലൈബ്രറിയിൽ വച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ത്രികോണ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരെയും ലൈബ്രറിയിൽ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ ലൈബ്രറിയുടെ പൂട്ട് തകർത്ത് അകത്തു കടക്കുകയായിരുന്നു. അപ്പോഴേക്കും വെടിയേറ്റ അധ്യാപകർ മരിച്ചിരുന്നു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പ്രതി രവി രഞ്ചനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

കൊലപാതകത്തിന് (Jharkhand teachers murder) ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്തുനിന്നും മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്.

വെടിയൊച്ച കേട്ടെത്തിയ സ്‌കൂൾ അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ ലൈബ്രറി ഉള്ളിൽ നിന്നുംവ പൂട്ടിയിരുന്നതിനാല്‍ സ്‌കൂൾ അധികൃതർക്ക് അകത്തേക്ക് പ്രവേശിക്കാനായിരുന്നില്ല. തുടർന്ന് പൊലീസെത്തി പൂട്ട് തകർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ മരിച്ച ആദർശ് സിങ് ഉത്തർപ്രദേശ് സ്വദേശിയാണ്. മരിച്ച അധ്യാപികയും പ്രതിയായ രവി രഞ്ചനും പോരെയഹത് സ്വദേശികളാണ്. ഇന്ന് രാവിലെ നടന്ന ദാരുണമായ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് സ്‌കൂൾ അധികൃതരും നാട്ടുകാരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.