ETV Bharat / bharat

വിമുക്ത ഭടന്മാര്‍ നികുതി അടയ്‌ക്കണ്ട ; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Mar 13, 2024, 12:25 PM IST

ഭൂനികുതി, കെട്ടിട നികുതി എന്നിവ അടയ്‌ക്കുന്നതില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കി. ഫലം ലഭിക്കുന്നത് 1.20 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക്.

TN ordinance on ex servicemen tax  ex servicemen paying house tax  house tax and property tax  Tamil Nadu budget
tami-nadu-govt-order-on-ex-servicemen-paying-property-tax-and-house-tax

ചെന്നൈ : ഭൂനികുതി, കെട്ടിട നികുതി എന്നിവയില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കി തമിഴ്‌നാട് (Tamil Nadu property tax and house tax). നികുതി അടയ്‌ക്കുന്നതില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഈ വര്‍ഷം മുതല്‍ ഉത്തരവ് നിലവില്‍ വരും.

ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ജിഎഡി സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 1.20 ലക്ഷം വിമുക്ത ഭടന്മാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.