ETV Bharat / bharat

നോട്ടുകെട്ടുകളുടെ കൂമ്പാരം, സ്വര്‍ണവും വെള്ളിയും വേറെ; രാജസ്ഥാനിലെ ക്ഷേത്രത്തില്‍ വഴിപാട് ലഭിച്ചത് കോടികള്‍ - Sanvaliya Seth Temple offering

author img

By ETV Bharat Kerala Team

Published : May 10, 2024, 7:58 PM IST

രാജസ്‌ഥാന്‍ മേവാറിലെ പ്രസിദ്ധമായ കൃഷ്‌ണധാം സൻവാലിയാജിയിലെ ഭഗവാൻ ശ്രീ സൻവാലിയ സേത്തിന്‍റെ ഭണ്ഡാരത്തില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ 5 കോടി 20 ലക്ഷത്തിന്‍റെ വഴിപാടി തുക കൂടെ പുറത്തെടുത്തു.

SANWALIYA MANDIR RAJASTHAN  BHANDAR TAKEN OUT EVERY MONTH  വഴിപാട് തുക  സൻവാലിയ സേത്ത് ഭണ്ഡാരം
Offerings of Sanvaliya Seth Temple (Source : Etv Bharat Network)

രാജസ്ഥാനിലെ ൻ ശ്രീ സൻവാലിയ സേത്ത് ക്ഷേത്രത്തിലെ വഴിപാട് തുക (Source : Etv Bharat Network)

ചിറ്റോർഗഡ് : രാജസ്‌ഥാന്‍ മേവാറിലെ പ്രസിദ്ധമായ കൃഷ്‌ണധാം സൻവാലിയാജിയിലെ ഭഗവാൻ ശ്രീ സൻവാലിയ സേത്തിന്‍റെ ഭണ്ഡാരത്തില്‍ നിന്ന് 5 കോടി 20 ലക്ഷത്തിന്‍റെ വഴിപാടി തുക കൂടെ പുറത്തെടുത്തു. ഇതോടെ വഴിപാട് തുക 10 കോടി കവിഞ്ഞു. സ്വർണം, വെള്ളി, ഓൺലൈൻ സംഭാവനകൾ എന്നിവയുടെ കണക്കെടുപ്പ് ഇനിയും ബാക്കിയുണ്ട്. മൊത്തം 15 കോടി രൂപയാണ് വഴിപാട് തുകയായി പ്രതീക്ഷിക്കുന്നത്.

ശ്രീ സൻവാലിയ സേത്തിന്‍റെ ദ്വിദിന പ്രതിമാസ മേളയുടെ ആദ്യ ദിവസമായ കൃഷ്‌ണ പക്ഷ ചതുർദശിയിലാണ് ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്നത്. ഉദ്ഘാടനത്തിന് ക്ഷേത്ര മണ്ഡലം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ ജില്ലാ കലക്‌ടർ രാകേഷ് കുമാർ, നായിബ് തഹസിൽദാർ, ക്ഷേത്ര മണ്ഡലം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രഥമ ഘനശ്യാം ജർവാൾ, ശ്രീ സാൻവാലിയാജി ക്ഷേത്രം മണ്ഡലം ബോർഡ് ചെയർമാൻ ഭൈരുൻലാൽ ഗുർജാർ, ബോർഡ് അംഗങ്ങളായ മമതേഷ് ശർമ്മ, അശോക് കുമാർ ശർമ, സഞ്ജയ് കുമാർ മണ്ഡോവാര, ശംഭു സുതാർ, ശ്രീലാൽ കുൽമി, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ II നന്ദകിഷോർ ടെയ്‌ലർ, ക്ഷേത്രം ബോർഡ്, റീജണൽ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Also Read : ഭക്തരെ രസിപ്പിച്ചും സംവദിച്ചും അനുഗ്രഹം ചൊരിഞ്ഞും, അരങ്ങേറി പൊട്ടൻ തിറ - Pottan Thira At Kozhikode

ഭഗവാൻ ശ്രീ സൻവാലിയ സേട്ടിന്‍റെ കലവറയിൽനിന്ന് ലഭിച്ച തുകയുടെ ആദ്യഘട്ട എണ്ണിത്തിട്ടപ്പെടുത്തലിന് ശേഷം രണ്ട് ദിവസത്തേക്ക് കണക്കെടുപ്പ് നിർത്തിവെച്ചതായി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ II നന്ദകിഷോർ ടെയ്‌ലർ അറിയിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്‌ച രാജ്ഭോഗ് ആരതിക്ക് ശേഷമാണ് സംഭാവന തുക എണ്ണുന്ന നടപടി ആരംഭിച്ചത്. കണക്കെടുപ്പിന്‍റെ അടുത്ത ഘട്ടം വെള്ളിയാഴ്‌ച നടക്കും. കഴിഞ്ഞ മാസം 19 കോടിയോളം രൂപയാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത്. ഇതിന് പുറമെ ഒരു ക്വിന്‍റൽ വെള്ളി ആഭരണങ്ങളും ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.