ETV Bharat / bharat

കോടതിയെയും ഞങ്ങളാണ് നിയന്ത്രിക്കുന്നത് എന്ന് പറയുമോ?; കെജ്‌രിവാളിന്‍റെ അറസ്‌റ്റിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജ്‌ നാഥ് സിങ് - Rajnath on opposition allegations

author img

By ETV Bharat Kerala Team

Published : Apr 11, 2024, 10:59 PM IST

നേതാക്കളുടെ അറസ്‌റ്റിന് കാരണം ബിജെപി ആണെന്ന് കരുതിയാലും നേതാക്കള്‍ക്ക് എന്തുകൊണ്ടാണ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌ നാഥ് സിങ് ചോദിച്ചു.

RAJNATH SINGH  KEJRIWAL ARREST  OPPOSITION ALLEGATION ON BJP  രാജ്‌നാഥ് സിങ്
RAJNATH ON OPPOSITION ALLEGATIONS

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ഹിമാചല്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെയും അറസ്‌റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അത്തരം പരാമർശങ്ങളിലൂടെ രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് സാധ്യമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സ്വന്തം തെറ്റുകളും ബലഹീനതകളും മറച്ചുവെക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. ബിജെപിയുടെ 'വാഷിങ് മെഷീൻ' മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്ന നേതാക്കളെ കേസുകളിൽ നിന്ന് 'ക്ലീൻ' ആക്കുന്നു എന്ന കോൺഗ്രസ് ആരോപണങ്ങളും അദ്ദേഹം തള്ളി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കോടതിയിൽ നിന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് ഇളവ് ലഭിച്ചില്ലെന്ന് രാജ്‌നാഥ് സിങ് തിരിച്ചു ചോദിച്ചു.'ഞങ്ങള്‍ കാരണം ജയിലിൽ പോയെന്ന് കരുതിയാൽ പോലും എന്ത് കൊണ്ട് കോടതിയില്‍ നിന്ന് ആശ്വാസം കിട്ടുന്നില്ല. കോടതിയുടെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുത്തു എന്നാണോ? ഇവരൊക്കെ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഞങ്ങൾ കോടതികൾ കൂടെ പിടിച്ചെടുത്തെന്ന് പറയാനുള്ള ചങ്കൂറ്റം അവർക്കുണ്ടാകട്ടെ.' രാജ്‌നാഥ് സിങ് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും സിബിഐയും ആദായ നികുതിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയെ അഴിമതി രഹിതമാക്കണം. അതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം.

തങ്ങളെ കുടുക്കിയതായി പ്രതിപക്ഷ പാർട്ടികൾക്ക് തോന്നുന്നുണ്ടെങ്കിൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിലാണ് അവരുടെ നേതാക്കൾ ജയിലില്‍ കഴിയുന്നത് എന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, അവർക്ക് കോടതിയിൽ നിന്ന് സംരക്ഷണം ലഭിച്ചോളും.

സഞ്ജയ് സിങ്ങിന് (എഎപി നേതാവ്) ജാമ്യം ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് മറ്റ് പാർട്ടി നേതാക്കൾക്കും ആശ്വാസം ലഭിക്കില്ല എന്ന് അദ്ദേഹം ചോദിച്ചു. അവർക്ക് കോടതികളിൽ വിശ്വാസമില്ലെന്ന് തോന്നുന്നു. കോടതിയിൽ എതിരായ വിധി വന്നാൽ ഞങ്ങൾ അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : മദ്യനയ അഴിമതിക്കേസ്: കെ കവിതയെ സിബിഐ അറസ്‌റ്റ് ചെയ്‌തു - CBI Arrests K Kavitha

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.