ETV Bharat / bharat

ദക്ഷിണേന്ത്യ പിടിക്കാന്‍ മോദി; പ്രധാനമന്ത്രി നാളെ ചെന്നൈയില്‍, ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും,സുരക്ഷ ശക്തം

author img

By ETV Bharat Kerala Team

Published : Mar 3, 2024, 8:33 PM IST

ചെന്നൈയിൽ നിന്ന് പ്രധാനമന്ത്രി ഹൈദരാബാദിലേക്ക് തിരിക്കും

Prime Minister Narendra Modi  Narendra Modi Visit Tamil Nadu  Prime Minister Visit Chennai  പ്രധാന മന്ത്രി ചെന്നൈയിൽ  General meeting of BJP
Narendra Modi Visit Tamil Nadu

ചെന്നൈ (തമിഴ്‌നാട്) : കൽപ്പാക്കത്തെ ആണവ നിലയത്തിൽ പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിലും ചെന്നൈയിൽ നടക്കുന്ന ബി ജെ പിയുടെ പൊതുയോഗത്തിലും (General meeting of BJP ) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെന്നൈയിൽ ( Prime Minister Narendra Modi Visit Tamil Nadu Chennai ). മഹാരാഷ്ട്രയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 1.15 ന് ഇന്ത്യൻ വ്യോമസേനയുടെ സ്വകാര്യ വിമാനത്തിലാണ് പ്രധാന മന്ത്രി ചെന്നൈയിലേക്ക് എത്തുക ചെന്നൈ ഓൾഡ് വിമാനത്താവളത്തിലാണ് മോദി വിമാനറങ്ങുക.

അവിടെ നിന്ന് 2.50 ന് ഇന്ത്യൻ വ്യോമസേനയുടെ സ്വകാര്യ ഹെലികോപ്റ്ററിൽ കൽപ്പാക്കത്തേക്ക് തിരിക്കും. പ്രധാനമന്ത്രി മോദി 3.20 ന് എത്തും കൽപ്പാക്കത്തെത്തും. കൽപ്പാക്കത്തെ ആണവനിലയത്തിലെ (Nuclear Power Plant Kalpakkam) പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

4.30ന് കൽപ്പാക്കത്ത് നിന്ന് പ്രധാന മന്ത്രി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ചെന്നൈയിലെ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കാനായി പോകും. പൊതുയോഗത്തിൽ പങ്കെടുത്ത് അദ്ദേഹം പ്രസംഗിക്കും. ബിജെപിയുടെ സഖ്യകക്ഷി നേതാക്കളും പൊതുയോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

പൊതുയോഗത്തിന് ശേഷം വൈഎംസിഎ ഗ്രൗണ്ടിൽ നിന്ന് കാറിൽ ചെന്നൈ ഓൾഡ് എയർപോർട്ടിലേക്ക് മടങ്ങും.തുടർന്ന്, വൈകിട്ട് 6.35ന് ചെന്നൈ ഓൾഡ് എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്‌സിൻ്റെ വിമാനത്തിൽ പ്രധാനമന്ത്രി മോദി തെലങ്കാനയിലെ ഹൈദരാബാദിലേക്ക് തിരിക്കും. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിലാണ് പ്രധാന മന്ത്രി ഇറങ്ങുക.

പ്രധാനമന്ത്രി മോദിയുടെ ചെന്നൈ സന്ദർശനം കണക്കിലെടുത്ത് രാവിലെ മുതൽ ചെന്നൈ ഓൾഡ് എയർപോർട്ട് പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Also read :റോഡ് ഷോയ്ക്കിടെ മോദിക്ക് നേരെ മൊബൈൽ ഫോൺ ഏറ്; അബദ്ധത്തില്‍ പറ്റിയതെന്ന് വിവരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.