ETV Bharat / bharat

മധ്യപ്രദേശിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു : 14 മരണം, 21 പേർക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Feb 29, 2024, 10:33 AM IST

Updated : Feb 29, 2024, 10:44 AM IST

മധ്യപ്രദേശിലെ ഡിൻഡോരിയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു

madhya pradesh dindori accident  പിക്കപ്പ് വാൻ മറിഞ്ഞു  മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞു  Pick up vehicle overturns
dindori accident

ഡിൻഡോരി : മധ്യപ്രദേശിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഡിന്‍ഡോരിയിലാണ് അപകടമുണ്ടായത്. ഷാഹ്‌പുര പൊലീസ് സ്‌റ്റേഷൻ പരിധിയിലുളള ബദ്‌ജർ ഘട്ടില്‍ ഒരു ബേബി ഷവർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത് (Pick-up vehicle overturns In Madhya pradesh).

വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ALSO READ:വാഹനാപകടം 4 മരണം; കർണാടകയില്‍ പിക്കപ്പ്‌ വാനും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

കർണാടകയിൽ വാഹനാപകടം: ബിദാർ ജില്ലയിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച്‌ നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Four People Were Killed, 10 Injured). പരിക്കേറ്റവരെ ബിദർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ നാലരയോടെ ഭാൽക്കി താലൂക്കിലെ സേവാനഗർ തണ്ടയ്ക്ക് സമീപം ധനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു അപകടം. മരിച്ചവർ മഹാരാഷ്‌ട്രയിലെ ഉദഗിർ സ്വദേശികളാണ്. മരിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ദസ്‌ത് ഗിർ ദൗലസാബ് (36), റാഷിദ ഷെയ്ഖ് (41), പിക്കപ്പ് ഡ്രൈവർ (31), അമം ഷെയ്ഖ് (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു : ബിഹാറിലെ കൈമൂറിൽ കാർ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു അപകടം. സസാറാമിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന സ്‌കോർപ്പിയോ കാർ ദേവ്കാലി ഗ്രാമത്തിന് സമീപം മൊഹാനിയയിലെത്തിയപ്പോള്‍ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു.

Last Updated :Feb 29, 2024, 10:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.