ETV Bharat / bharat

ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി പവന്‍ കല്ല്യാണ്‍ ; സീറ്റ് വിഭജനം ചര്‍ച്ച വിഷയം

author img

By ETV Bharat Kerala Team

Published : Feb 5, 2024, 7:55 AM IST

എന്‍ ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി പവന്‍ കല്ല്യാണ്‍. കഴിഞ്ഞ മാസവും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ട് സീറ്റുകളില്‍ താന്‍ മത്സരിക്കുമെന്ന് പവന്‍ കല്ല്യാണ്‍.

Pawan Kalyan  Pawan Kalyan Met Chandrababu Naidu  പവന്‍ കല്ല്യാണ്‍  ചന്ദ്രബാബു നായിഡു അമരാവതി
Pawan Kalyan Met TDP Chief Chandrababu Naidu At Residence In Amaravathi

അമരാവതി : ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ എന്‍ ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി നടനും ജനസേന നേതാവുമായ പവന്‍ കല്ല്യാണ്‍ (Pawan Kalyan Met TDP Chief Chandrababu Naidu). ചന്ദ്രബാബു നായിഡുവിന്‍റെ അമരാവതിയിലെ വസതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്‌ച. മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്‌ചയില്‍ സീറ്റ് വിഭജനം മുഖ്യ ചര്‍ച്ച വിഷയമായി.

കഴിഞ്ഞ മാസം 26നും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചക്ക് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് നിയമസഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്‌തു. പവന്‍ രാജനഗരം, റസോള്‍ മണ്ഡലങ്ങളിലേക്ക് പവന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അരകു, മണ്ഡപേട്ട എന്നിവിടങ്ങളിലേക്ക് ചന്ദ്രബാബു നായിഡുവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

അതേസമയം പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും രണ്ട് സീറ്റുകളില്‍ താന്‍ മത്സരത്തിനിറങ്ങുമെന്നും പവന്‍ കല്ല്യാണ്‍ നേരത്തെ നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ രാഷ്‌ട്രീയ സാഹചര്യമാണ് ഈ തന്ത്രപരമായ നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിഡിപി-ജെഎസ്‌പി സഖ്യങ്ങള്‍ ഒരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കുമെന്നും പവന്‍ കല്ല്യാണ്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.