ETV Bharat / bharat

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ഭീഷണി പട്‌നയില്‍; തീവ്രത സൂചിക നിരത്തി ഗവേഷകര്‍ - most vulnerable to floods in India

author img

By PTI

Published : May 7, 2024, 8:09 PM IST

PATNA EXPERIENCES WORST FLOODS  FLOODS IN INDIA  DISTRICT LEVEL FLOOD SEVERITY INDEX  വെള്ളപ്പൊക്ക ഭീഷണി പട്‌നയില്‍
MOST VULNERABLE TO FLOODS IN INDIA (Source: Etv Bharat)

ഐഐടി-ഡൽഹി, ഐഐടി-റൂർക്കി എന്നിവിടങ്ങളിലെ ഗവേഷകർ വികസിപ്പിച്ച ജില്ലാതല വെള്ളപ്പൊക്ക തീവ്രത സൂചിക പ്രകാരം ഇന്ത്യയില്‍ കൂടുതല്‍ വെള്ളപ്പൊക്ക സാധ്യത പട്‌നയില്‍

ന്യൂഡൽഹി : പട്‌ന, പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മഹാരാഷ്‌ട്രയിലെ താനെ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം അനുഭവിക്കുന്നതെന്ന്‌ സൂചിക. ഐഐടി-ഡൽഹി, ഐഐടി-റൂർക്കി എന്നിവിടങ്ങളിലെ ഗവേഷകർ വികസിപ്പിച്ച ജില്ലാതല വെള്ളപ്പൊക്ക തീവ്രത സൂചികയിലാണ്‌ കണ്ടെത്തല്‍. ബാധിതരുടെ എണ്ണം, പ്രളയത്തിന്‍റെ വ്യാപനം, ദൈർഘ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ തീവ്രത കണക്കാക്കുന്നത്‌.

ഉത്തരാഖണ്ഡിലെ ചമോലി ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും, ഒറ്റപ്പെട്ട വളരെ നാശമുണ്ടാക്കുന്ന വെള്ളപ്പൊക്ക സംഭവങ്ങൾ പ്രദേശത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 30 ജില്ലകളിൽ 17 എണ്ണം ഗംഗ തടത്തിലും മൂന്നെണ്ണം ബ്രഹ്മപുത്ര തടത്തിലുമാണ്.

ഗംഗ നദീതടത്തിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്, അതിന്‍റെ ഉയർന്ന വെള്ളപ്പൊക്ക സാധ്യത ആശങ്കാജനകമാണെന്ന് ഐഐടി-ഡൽഹിയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസർ മാനബേന്ദ്ര സഹാരിയ ഉൾപ്പെടെയുള്ള ഗവേഷകർ പറഞ്ഞു. 56 വർഷത്തിനിടെ 800-ലധികം വെള്ളപ്പൊക്ക സംഭവങ്ങൾ നേരിട്ട അസമിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്.

1967 മുതൽ 2023 വരെയുള്ള കണക്കുകൾ കാണിക്കുന്നത് തിരുവനന്തപുരത്ത് പ്രതിവർഷം ശരാശരി 231 വെള്ളപ്പൊക്കങ്ങളോ നാലിൽ കൂടുതൽ സംഭവങ്ങളോ ഉണ്ടായിട്ടുണ്ടെന്നാണ്. തിരുവനന്തപുരം, ലഖിംപൂർ, ധേമാജി, കാംരൂപ്, നാഗോൺ അഞ്ച് ജില്ലകളില്‍ 178-ലധികം വെള്ളപ്പൊക്കങ്ങൾ, പ്രതിവർഷം ശരാശരി മൂന്നിൽ കൂടുതൽ സംഭവങ്ങൾ രേഖപ്പെടുത്തി.

കാലാവസ്ഥ വ്യതിയാനം കാരണം പ്രാദേശികവത്‌കരിച്ച തീവ്രമായ മഴയുടെ സംഭവങ്ങൾ ഭാവിയിൽ ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഗവേഷകർ പറഞ്ഞു. ചൂടുകൂടുന്ന കാലാവസ്ഥയിൽ, ചുഴലിക്കാറ്റുകളുടെ ആവൃത്തി വർധിക്കും, തീരദേശവും സമീപമുള്ള ഉൾനാടൻ പ്രദേശങ്ങളും തീവ്രമായ മഴയും വെള്ളപ്പൊക്കവും നേരിടേണ്ടിവരും. നിലവിൽ വെള്ളപ്പൊക്ക സാധ്യതയില്ലാത്ത പ്രദേശങ്ങളിൽ വെള്ളപ്പൊക്കം കണ്ടുതുടങ്ങാനും സാധ്യതയുണ്ട്.

വെള്ളപ്പൊക്കത്തിന്‍റെ തീവ്രത കൂടുതലുള്ള ആദ്യ 10 ജില്ലകൾ

പട്‌ന, മുർഷിദാബാദ്, താനെ, നോർത്ത് 24 പർഗാനാസ് (പശ്ചിമ ബംഗാൾ), ഗുണ്ടൂർ (ആന്ധ്രാപ്രദേശ്), നാഗ്‌പൂർ (മഹാരാഷ്‌ട്ര), ഗൊരഖ്‌പൂർ (ഉത്തർപ്രദേശ്), ബല്ലിയ (ഉത്തർപ്രദേശ്), ഈസ്റ്റ് ചമ്പാരൻ (ബിഹാർ), ഈസ്റ്റ് മേദിനിപൂർ (പശ്ചിമ ബംഗാൾ).

തൊട്ടുപിന്നിൽ, മുസാഫർനഗർ (ബിഹാർ), ലഖിംപൂർ (അസം), കോട്ട (രാജസ്ഥാൻ), ഔറംഗബാദ് (മഹാരാഷ്‌ട്ര), മാൾഡ (പശ്ചിമ ബംഗാൾ), രാജ്‌കോട്ട് (ഗുജറാത്ത്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), ഔറംഗബാദ് (ബിഹാർ), ബഹ്‌റൈച്ച് (ഉത്തർപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്), ജൽപായ്‌ഗുരി (പശ്ചിമ ബംഗാൾ), ഡാർജലിങ് (പശ്ചിമ ബംഗാൾ), ദിബ്രുഗഡ് (അസം), അസംഗഡ് (ഉത്തർപ്രദേശ്), ചമോലി (ഉത്തരാഖണ്ഡ്), വെസ്റ്റ് ചമ്പാരൻ (ബിഹാർ), അമരാവതി (മഹാരാഷ്‌ട്ര), മേദിനിപൂർ വെസ്റ്റ് (പശ്ചിമ ബംഗാൾ), സമസ്‌തിപൂർ (ബിഹാർ) എന്നിവയാണ്.

ALSO READ: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് ബ്രസീല്‍; മരണസംഖ്യ 75 ആയി, നൂറിലധികം പേരെ കാണാനില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.