ETV Bharat / bharat

അവയവ കച്ചവടം : മുഖ്യസൂത്രധാരൻ ഹൈദരാബാദിലെ ഡോക്‌ടര്‍, സംഘത്തില്‍ മറ്റ് രണ്ട് പേരും, കേരള പൊലീസ് ടീം തെലങ്കാനയില്‍ - Organ Trafficking Case Probe

author img

By ETV Bharat Kerala Team

Published : May 24, 2024, 11:28 AM IST

Updated : May 24, 2024, 12:43 PM IST

അവയവ കച്ചവട കേസിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞ് കേരള പൊലീസ്. പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് പിടിയിലായ സാബിത്തില്‍ നിന്നും.

INTERNATIONAL KIDNEY RACKET  KERALA ORGAN TRAFFICKING CASE  അവയവ കച്ചവട കേസ്  അവയവ കടത്ത്
ORGAN TRAFFICKING CASE ACCUSED (Etv Bharat)

ഹൈദരാബാദ് : അവയവ കച്ചവട കേസിലെ മുഖ്യ സൂത്രധാരൻ ഹൈദരാബാദില്‍ നിന്നുള്ള ഡോക്‌ടറാണെന്ന് കേരള പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സാബിത് നിസാറിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്ന് ഇടനിലക്കാരാണ് റാക്കറ്റിന് പിന്നിലെന്നും സാബിത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കേസിലെ മുഖ്യസൂത്രധാരനെ കസ്റ്റഡിയിലെടുക്കാൻ എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിലവില്‍ ഹൈദരാബാദിലാണുള്ളത്. റാക്കറ്റിലെ ഒരാളെ ഇവര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. മറ്റ് രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ അന്വേഷണസംഘം.

തൃശൂർ സ്വദേശിയായ സാബിത്തിനെ അന്താരാഷ്ട്ര അവയവ റാക്കറ്റ് സംഘത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദിലെ ഡോക്‌ടറാണെന്നാണ് പുറത്തുവരുവന്ന വിവരം. അവയവ വില്‍പ്പനയ്‌ക്കെത്തിച്ച താൻ ഹൈദരാബാദിൽ വച്ചാണ് ഏജൻ്റായി മാറിയതെന്നും സാബിത്ത് മൊഴി നൽകിയിരുന്നു. അതേസമയം, അവയവക്കച്ചവടത്തിന് വേണ്ടി ഇന്ത്യയില്‍ നിന്നും ഇറാനിലെത്തിച്ച യുവാക്കളില്‍ ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് ആയതുകൊണ്ട് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. പ്രതി സാബിത്തിൻ്റെ പ്രാഥമികമായ ചോദ്യം ചെയ്യലിൽ തന്നെ അവയവ റാക്കറ്റിൻ്റെ വ്യാപ്‌തി വ്യക്തമാക്കുന്ന നിരവധി വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Read More : അന്താരാഷ്‌ട്ര അവയവക്കച്ചവടം: ഇരകളില്‍ ബെംഗളൂരു, ഡല്‍ഹി സ്വദേശികളും; ഇറാന്‍ തെരഞ്ഞെടുത്തതിന് പിന്നിലും വ്യക്തമായ കാരണം - Organ Trafficking Case

Last Updated : May 24, 2024, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.