ETV Bharat / bharat

ഉദ്വേഗത്തിന് വിരാമം ; ഒഡിഷയിൽ ബിജെഡി-ബിജെപി സഖ്യം, പ്രഖ്യാപനം ഇന്നുണ്ടായേക്കും

author img

By ETV Bharat Kerala Team

Published : Mar 13, 2024, 1:21 PM IST

Odisha  BJD BJP alliance  leaders meeting  Odisha politics
BJD-BJP possible alliance in Odisha: Saffron party likely to decide on Wednesday

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് അഞ്ചിന് ഒഡിഷ സന്ദർശിച്ചതിന് പിന്നാലെയാണ് ബിജെഡിയും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ചയായത്.

ഒഡിഷ : സംസ്ഥാനത്ത് ബിജെപിയും ഭരണകക്ഷിയായ ബിജു ജനതാദളും (ബിജെഡി) തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും വിരാമമാകുന്നു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഒഡിഷയിൽ ബിജെഡിയുമായി സഖ്യമുണ്ടാക്കാനൊരുങ്ങി ബിജെപി.

ഇന്ന് (13-03-2024) സഖ്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മൂന്ന് ദിവസമായി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഡൽഹിയിൽ നിരവധി യോഗങ്ങൾ നടത്തിയിരുന്നു. സംസ്ഥാന ബിജെപി നേതാക്കളായ പ്രസിഡൻ്റ് മൻമോഹൻ സമൽ, തെരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ് പാൽ സിംഗ് തോമർ തുടങ്ങിയവർ ദേശീയ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് (BJD-BJP possible alliance in Odisha).

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വസതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ യോഗങ്ങൾ നടത്തിയതായി പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. 2009 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ പുറത്താക്കിയ ബിജെഡിയുമായി സഖ്യമുണ്ടാക്കുന്നതിനെ ഒരു വിഭാഗം സംസ്ഥാന ബിജെപി നേതാക്കൾ എതിർത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് അഞ്ചിന് ഒഡിഷ സന്ദർശിച്ചതിന് പിന്നാലെയാണ് ബിജെഡിയും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ചയായത് (BJD-BJP possible alliance in Odisha).

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 5 ന് ഒഡിഷ സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ പ്രശംസിച്ചിരുന്നു. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് സംസ്ഥാന വ്യാപകമായി ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്ത ദിവസം തന്നെ ബിജെഡി മുതിർന്ന നേതാക്കളുടെ യോഗം ചേർന്ന് സഖ്യസാധ്യത സംബന്ധിച്ച് ബിജെപി നേതാക്കളുമായി സംസാരിക്കാൻ ഒരു ദൂതനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഡിഷ നേതാക്കളുടെ അഭിപ്രായം ഇദ്ദേഹം ഉന്നത കേന്ദ്ര നേതാക്കളെ അറിയിക്കുമെന്നും, ബുധനാഴ്‌ച (13-03-2024) ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.

ബിജെപിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെഡി. സഖ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധർമ്മസങ്കടവുമില്ല. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ തീരുമാനം പാർട്ടി അണികൾ അനുസരിക്കും. സഖ്യം ഒരു പുതിയ കാര്യമല്ലെന്നും ഇത് പണ്ടും സംഭവിച്ചിട്ടുണ്ടെന്നും ബിജെഡി നേതാവും എംഎൽഎയുമായ പരശുറാം ധാഡ പറഞ്ഞു (BJD-BJP possible alliance in Odisha).

അതേസമയം സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്ത തള്ളി ബിജെപി നേതാവ് സൂര്യവംശി സൂരജ് രംഗത്തെത്തി. സഖ്യത്തെ സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളുടെ വെറും ഊഹാപോഹങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ 147-ൽ 100 സീറ്റുകൾ ബിജെഡി ആവശ്യപ്പെട്ടത് ബിജെപി അംഗീകരിച്ചിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 21ൽ 14 സീറ്റുകൾ ബിജെപി ആവശ്യപ്പെട്ടത് ബിജെഡിക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. 2019ൽ 21ൽ 12 സീറ്റുകളിൽ ബിജെഡി വിജയിച്ചപ്പോൾ എട്ട് സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.