ETV Bharat / bharat

ഭാര്യയുമായി തർക്കം: പെൺമക്കളെ കനാലിലെറിഞ്ഞ് പിതാവ്; ഒരു കുട്ടി മരിച്ചു - Man throws two daughters into canal

author img

By ETV Bharat Kerala Team

Published : May 26, 2024, 10:49 AM IST

8ഉം 10ഉം വയസുള്ള പെൺമക്കളെയാണ് കനാലിലേക്ക് എറിഞ്ഞത്. അതിൽ 10 വയസുകാരി മരിച്ചു.

MAN KILLS DAUGHTER  MAN THROWS 2 DAUGHTERS  പെൺമക്കളെ കനാലിലേക്ക് എറിഞ്ഞു  പിതാവ് മക്കളെ കനാലിൽ എറിഞ്ഞു
Man Throws Two Daughters Into Canal (ETV Bharat)

ഇസ്ലാമാബാദ് (പാകിസ്ഥാൻ) : ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് രണ്ട് പെൺമക്കളെ കനാലില്‍ എറിഞ്ഞ് പിതാവ്. പാകിസ്ഥാന്‍ ചെചാവത്‌നിയിലാണ് സംഭവം. ഫാഹിം ജാവേദ് എന്ന ആളാണ് 8 ഉം 10 ഉം വയസുള്ള പെൺമക്കളെ കനാലിലേക്ക് എറിഞ്ഞത്. മൂത്തമകൾ മുങ്ങി മരിച്ചു, ഇളയ കുട്ടി രക്ഷപ്പെട്ടു.

കല്ലാർ കഹാർ സ്വദേശിയാണെന്ന് സംശയിക്കുന്ന ഇയാൾ മെയിന്‍റൻസ് അലവൻസിനെ ചൊല്ലി ഭാര്യയുമായി തർക്കത്തിലായിരുന്നു. ഫാഹിം ജാവേദിനെ അറസ്‌റ്റ് ചെയ്‌ത് കേസ് രജിസ്റ്റർ ചെയ്‌തതായി സദ്ദാർ പൊലീസ് അറിയിച്ചു. ചെറിയ തർക്കങ്ങളുടെ പേരിലോ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലോ ആളുകൾ തങ്ങളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്ന ഇത്തരം ഭയാനകമായ സംഭവങ്ങൾ പാകിസ്ഥാനില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

സമാനമായ സംഭവത്തിൽ, മെയ് 3 ന്, സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ ഫൈസലാബാദിൽ ഒരാൾ തന്‍റെ രണ്ട് ഭാര്യമാരെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തിരുന്നു. ഫൈസലാബാദിലെ ഗുൽഷൻ-ഇ-മദീന കോളനിയിലാണ് സംഭവം നടന്നതെന്നാണ് വിവരം.

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം 50 കാരനായ കാസിം ജവാദാണ് കൊലപാതകം നടത്തിയത്. ആദ്യം ഭാര്യമാരെ വെടിവച്ച് കൊന്നതിന് ശേഷം മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ബിസിനസിൽ ഉണ്ടായ തുടര്‍ച്ചയായ നഷ്‌ടവും വര്‍ധിച്ച കടവുമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം.

സംഭവത്തെ തുടർന്ന് വെടിയൊച്ച കേട്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read : കടം ചോദിച്ചിട്ട് കൊടുത്തില്ല; രണ്ടുപേരെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്‌റ്റിൽ - ATTEMPT TO MURDER CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.