ETV Bharat / bharat

ബംഗാളിൽ രാമനവമി പ്രമാണിച്ച് പൊതു അവധി; ഹിന്ദു പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മമതയുടെ നീക്കമെന്ന് ബിജെപി

author img

By ETV Bharat Kerala Team

Published : Mar 10, 2024, 3:36 PM IST

ബംഗാളിൽ രാമനവമി പ്രമാണിച്ച് ഏപ്രിൽ 17ന് പൊതു അവധി പ്രഖ്യാപിച്ചു. വളരെ വൈകിയാണെങ്കിലും തൻ്റെ ഹിന്ദു പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മുഖ്യമന്ത്രി മമതയുടെ നീക്കമാണിതെന്ന് ബിജെപി.

Mamata Banerjee  Public holiday on Ram Navami  ബംഗാളിൽ രാമനവമിക്ക് പൊതു അവധി  മമത ബാനർജി
Ram Navami Declared Public Holiday in Bengal, BJP Says Move By CM Mamata To Redeem Her Anti Hindu

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി പ്രമാണിച്ച് ഏപ്രിൽ 17ന് പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee declared public holiday on Ram Navami). 2011 ൽ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ത്രിണമൂൽ സർക്കാർ (Trinamool Congress government) രാമനവമി ദിനത്തിൽ അവധി പ്രഖ്യാപിച്ചത്. ആവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഏപ്രിൽ 17ന് അവധിയായിരിക്കും എന്നാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി രാമനവമി ഘോഷയാത്രയ്‌ക്കിടെ പശ്ചിമ ബംഗാളിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഘോഷയാത്രയ്‌ക്കിടെ മൂന്ന് സ്ഥലങ്ങളിലായി അക്രമം നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം അന്വേഷിച്ചു വരികയാണ്.

രാമനവമിക്ക് അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമത ബാനർജിയെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ജയ് ശ്രീറാം' വിളികൾ കേൾക്കുമ്പോഴേക്കും രോഷം കൊള്ളുന്ന മുഖ്യമന്ത്രി (West Bengal Chief Minister Mamata Banerjee) വളരെ വൈകിയാണെങ്കിലും തന്‍റെ ഹിന്ദു പ്രതിച്ഛായ വീണ്ടെടുക്കാനായി അവധി പ്രഖ്യാപിച്ചെന്നാണ് സംസ്ഥാനത്തെ ബിജെപി ഐടി സെൽ തലവനും പാർട്ടി നിരീക്ഷകനുമായ അമിത് മാളവ്യ പ്രതികരിച്ചത്. രാമനവമി ഘോഷയാത്രകളിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Also read: സ്‌ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ബെംഗാൾ; സന്ദേശ്‌ഖാലിയെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുന്നു:മമത ബാനർജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.