ETV Bharat / bharat

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ; മണിപ്പൂർ വിഷയം ചർച്ചയായില്ലെന്ന് പ്രതികരണം

author img

By ETV Bharat Kerala Team

Published : Feb 9, 2024, 5:22 PM IST

Updated : Feb 9, 2024, 7:40 PM IST

Mar Raphael Thattil met PM Modi  ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  റാഫേല്‍ തട്ടില്‍ മോദി കൂടിക്കാഴ്‌ച  പ്രധാനമന്ത്രി നരേന്ദ്രമോദി  PM Narendra Modi
Major Archbishop Mar Raphael Thattil's Response After Meeting PM Narendra Modi

മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റതിന് ശേഷം മാര്‍ റാഫേല്‍ തട്ടില്‍ ആദ്യമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ക്രൈസ്‌തവ സമൂഹം നേരിടുന്ന വിഷയങ്ങൾക്ക് പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി. കൂടിക്കാഴ്‌ചയിൽ മണിപ്പൂര്‍ വിഷയം ചർച്ചയായില്ലെന്ന് പ്രതികരണം

ന്യൂഡല്‍ഹി : സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി (Major Archbishop Mar Raphael Thattil met PM Narendra Modi). ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ച തികച്ചും സൗഹാര്‍ദപരമായിരുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ക്രൈസ്‌തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചർച്ചയായില്ല. എന്നാൽ ക്രൈസ്‌തവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

മണിപ്പൂരിലും (Manipur violence) മറ്റും ക്രൈസ്‌തവര്‍ക്കും ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ (Archbishop Mar Raphael Thattil met PM Modi) ചര്‍ച്ചയായോ എന്ന ചോദ്യത്തിന് "അത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നില്ല ഇതെന്നായിരുന്നു" മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ മറുപടി. കത്തോലിക്കാ സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും, ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നു ഇതെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രധാനമന്ത്രി അങ്ങേയറ്റം സൗഹാര്‍ദത്തോടെയാണ് പെരുമാറിയതെന്നും ലോക് സഭ തെരഞ്ഞടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ വിഷയമായില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു.

"ക്രൈസ്‌തവ സമൂഹം നേരിടുന്ന ഏത് വിഷയത്തിലും സര്‍ക്കാരിന്‍റെ അനുഭാവപൂര്‍ണമായ പരിഗണന പ്രധാനമന്ത്രി (Narendra Modi) ഉറപ്പുനല്‍കിയിട്ടുണ്ടെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ ഒപ്പമുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

Also read: സിറോ മലബാര്‍ സഭയ്ക്ക്‌ പുതിയ നാഥന്‍ ; മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ് മാർ റാഫേൽ തട്ടിൽ

"ക്രൈസ്‌തവ സമൂഹമെന്ന നിലയില്‍ മൂന്ന് സഭകള്‍ക്കുമുള്ള പ്രയാസങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലെ പ്രശ്‌നങ്ങളുമെല്ലാം സി. ബി. സി. ഐ ചര്‍ച്ച ചെയ്‌തിരുന്നു. ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ മൂന്ന് സഭകളേയും പ്രതിനിധാനം ചെയ്യുന്ന സി. ബി. സി. ഐ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും" മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് (resignation of Cardinal Mar George Alencherry) ജനുവരി 11 നാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്.

Last Updated :Feb 9, 2024, 7:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.