ETV Bharat / bharat

തിരുവനന്തപുരത്ത് പോരടിക്കുന്നവര്‍ തിരുനെൽവേലിയിൽ സഖ്യകക്ഷികൾ: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോദി - PM visit in Kerala Kattakkada

author img

By PTI

Published : Apr 15, 2024, 4:50 PM IST

കേരളത്തിലെ എൽഡിഎഫിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

PM NARENDRA MODI  PM MODI VISIT IN KERALA  ലോക്‌സഭ തെരഞ്ഞെടുപ്പ്  നരേന്ദ്ര മോദി
PM Modi Visit In Kattakkada: Modi Questioned The Credibility Of LDF And Congress

തിരുവനന്തപുരം : കേരളത്തിലെ എൽഡിഎഫിനും കോൺഗ്രസിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പരസ്‌പരം പോരടിക്കുന്ന പാർട്ടികൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സഖ്യകക്ഷികളാണെന്ന് പരിഹസിച്ച മോദി ഇരുപാർട്ടികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്‌തു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്കടയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായുള്ള വിശദമായ മാർഗരേഖയുണ്ടെന്നും മോദി പറഞ്ഞു. തീരദേശം സംരക്ഷിക്കുമെന്നും തീരദേശവാസികളുടെ ഉപജീവനമാർഗം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും എൽഡിഎഫിന്‍റെയും കോൺഗ്രസിൻ്റെയും കാര്യക്ഷമതയില്ലാത്ത ഭരണം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കടത്തും സഹകരണ ബാങ്ക് തട്ടിപ്പും ചൂണ്ടിക്കാട്ടി മോദി കേരളത്തിലെ ഇടത് സർക്കാരിനെ കടന്നാക്രമിച്ചു.

അഴിമതിക്കാരായ ഇരുപാർട്ടിക്കാരും തനിക്കെതിരെ നിൽക്കാൻ കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും, എന്നാൽ താൻ അവരെ ഭയപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ കാട്ടാക്കടയിൽ ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആലത്തൂർ ലോക്‌സഭ മണ്ഡലത്തിലെ കുന്നംകുളത്ത് നടന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിൽ കണ്ടത് എൻഡിഎ ഭരണത്തിൻ്റെ ട്രയിലർ മാത്രമാണെന്നും കേരളത്തിന്‍റെയും രാജ്യത്തിൻ്റെയും പുരോഗതിക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി കേരളത്തിൻ്റെ പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. മോദിയുടെ ആറാമത്തെ കേരള സന്ദർശനമാണിത്.

Also Read: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സുരക്ഷയ്‌ക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.