ETV Bharat / bharat

ജമ്മുകശ്മീരിലെ ഇന്‍റര്‍നെറ്റ് നിരോധനം: പുനപ്പരിശോധനാ ഉത്തരവുകള്‍ അലമാരയില്‍ വച്ച് പൂട്ടാനുള്ളതല്ലെന്ന് സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Jan 30, 2024, 4:05 PM IST

ജമ്മുകശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിരോധനത്തില്‍ കോടതി പുറപ്പെടുവിച്ച പുനപ്പരിശോധന ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. നടപടി മാധ്യമപ്രവര്‍ത്തകരുടെ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍. സര്‍ക്കാരിനെ ശാസിച്ച് കോടതി.

Supreme Court on Jammu Kashmir  Jammu and Kashmir  കശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിരോധനം  പുനപ്പരിശോധന ഹര്‍ജികള്‍
Not to be kept in cupboard need to publish review orders says Supreme Court on plea on Internet restrictions in Jammu Kashmir

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിരോധനത്തില്‍ കോടതി ഉത്തരുവുകള്‍ പ്രസിദ്ധീകരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി സുപ്രീം കോടതി. കോടതിയുടെ പുനപ്പരിശോധന ഹര്‍ജികള്‍ അലമാരയില്‍ വച്ച് പൂട്ടാനുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി(Jammu Kashmir Internet ban ).

പുനപ്പരിശോധന ഉത്തരവുകള്‍ പ്രസിദ്ധീകരിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി(Supreme Court on review order publishing). ജമ്മു കശ്‌മീരിലെ ഇന്‍റര്‍നെറ്റ് നിരോധനം സംബന്ധിച്ച പുനപ്പരിശോധനാ ഉത്തരവുകളില്‍ വിശദീകരണം പ്രസിദ്ധീകരിക്കുന്നതിന് അഡീഷണള്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് അനുമതി തേടിയപ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍ എന്നിവര്‍ക്ക് മുമ്പാകെയാണ് ജമ്മു കശ്‌മീര്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യത്തില്‍ അനുമതി തേടിയത്.

വിശദീകരണത്തെക്കുറിച്ച് മറന്നേക്കാനും ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചു. പുനപ്പരിശോധന ഹര്‍ജികള്‍ പ്രസിദ്ധീകരിക്കുമെന്ന പ്രസ്‌താവന നടത്താന്‍ കഴിയുമോ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കോടതിയുടെ അനുമതി വേണമെന്നായിരുന്നു നടരാജിന്‍റെ മറുപടി( Foundation of Media Professionals).

പുനപ്പരിശോധന ഹര്‍ജികള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിയമപരമായി പാസാക്കിയ പുനപ്പരിശോധന ഹര്‍ജികള്‍ പ്രസിദ്ധീകരിക്കണ്ടതുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ ഷദന്‍ ഫര്‍സാത്ത് വാദിച്ചു. അതേസമയം പ്രത്യേക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് അധികാരികള്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ കാരണങ്ങള്‍ ഉണ്ടെന്ന കാര്യം താന്‍ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുനപ്പരിശോധനാ ഉത്തരവുകള്‍ സ്റ്റാറ്റ്യൂട്ടറി ഉത്തരവുകളാണ്. അത് കൊണ്ട് പ്രധാന ഉത്തരവുകളും പുനപ്പരിശോധനാ ഉത്തരവുകളും പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാദങ്ങള്‍ കേട്ടശേഷം പുനപ്പരിശോധന ഉത്തരവുകള്‍ പ്രസിദ്ധീകരിക്കേണ്ടവ തന്നെയാണെന്ന് കോടതി ആവര്‍ത്തിച്ചു. ചില കേസുകളിലെ മുന്‍കാല ഉത്തരവുകളും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ രണ്ടാഴ്‌ച സമയം വേണമെന്ന് നടരാജ് കോടതിയോട് ആവശ്യപ്പെട്ടു. ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുണ്ടായ സ്ഥിതിഗതികളാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നും നടരാജ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ പുതിയ ആവശ്യങ്ങളുമായി രംഗത്ത് എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടത് ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുക മാത്രമാണെന്നും നടരാജിന് പ്രസിദ്ധീകരിക്കേണ്ടെന്ന നിലപാടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം : പുതിയ നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.