ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ബിജെപിക്ക് തിരിച്ചടി; സിറ്റിങ് എംപി പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നു - Blow To BJP In Maharashtra

author img

By ETV Bharat Kerala Team

Published : Apr 3, 2024, 7:29 PM IST

ജല്‍ഗാവിലെ സിറ്റിങ് എംപി ഉന്‍മേഷ് പാട്ടീല്‍ ശിവസേനയുടെ ഉദ്ദവ് താക്കറെ പക്ഷത്തേക്ക് ചേക്കേറി. ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

BLOW TO BJP IN MAHARASHTRA  UDDHAV THACKERAY  SHIV SENA  JALGAON MP UNMESH PATIL
Blow To BJP In Maharashtra: Jalgaon MP Unmesh Patil Joins Uddhav Thackeray's Shiv Sena

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മഹാരാഷ്‌ട്രയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ജല്‍ഗാവിലെ ഇപ്പോഴത്തെ എംപി ഉന്‍മേഷ് പാട്ടീല്‍ ശിവസേനയുടെ ഉദ്ദവ് താക്കറെ പക്ഷത്തേക്ക് ചേക്കേറി. ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഉദ്ദവ് താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് ഉന്‍മേഷ് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാട്ടീലിന്‍റെ ശിവസേന പ്രവേശനം. യഥാര്‍ത്ഥ കാവിക്കൊടി ഇക്കുറി ജല്‍ഗാവില്‍ പാറുമെന്ന് പാട്ടീലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പ്രതീക്ഷ പ്രകടിപ്പിച്ചു.

താന്‍ ചെയ്‌ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും ബിജെപി മാനിച്ചില്ലെന്ന് ഉന്‍മേഷ് പാട്ടീല്‍ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി താന്‍ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. താന്‍ സംഘങ്ങളെയോ ജാതിയോ മതമോ നോക്കാതെയാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്. പ്രതികാര രാഷ്‌ട്രീയം തനിക്ക് മടുത്തെന്നും അദ്ദേഹം വ്യക്‌തമാക്കി.

തനിക്ക് എംഎല്‍എയോ എംപിയോ ആകേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെയും ബിജെപി മാനിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വടക്കന്‍ മഹാരാഷ്‌ട്രയില്‍ തങ്ങള്‍ ശിവസേനയെ വളര്‍ത്താന്‍ പോകുകയാണ്. തനിക്ക് യാതൊരു നിബന്ധനകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്‌ട്രയിലെ മുന്‍ നിയമസഭാംഗവും മഹാരാഷ്‌ട്രയിലെ ബിജെപി വനിതാ വിഭാഗം മേധാവിയുമായ സ്‌മിത വാഗിനെയാണ് ഇക്കുറി ജല്‍ഗാവില്‍ നിന്ന് ബിജെപി ജനവിധി തേടാന്‍ രംഗത്ത് ഇറക്കിയിട്ടുള്ളത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് പാട്ടീല്‍ വിജയിച്ചത്. എന്‍സിപി നേതാവ് ഗുലബ്രാവോ ദിയോകറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Also Read: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു - Boxer Vijender Singh Joined BJP

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.